എത്രയൊക്കെ നിയമം കർശനമാക്കിയാലും പ്രായപൂർത്തി ആകാത്തവർക്ക് വാഹനം നൽകി വിടുന്നത് സാധാരണയാണ് . അങ്ങനെ നൽകി വിടുന്നവർക്ക് മാതൃകയാണ് . ഈ ശിക്ഷ വിധി.
പ്രായപൂർത്തിയാകാത്തയാളെ വാഹനമോടിക്കാൻ അനുവദിച്ചതിന് 34,000 രൂപ പിഴയും വാഹന ഉടമയായ സഹോദരനെ ഒരു ദിവസത്തെ വെറും തടവും കോടതി വിധിച്ചു.
ആലുവ സ്വദേശിയും വാഹന ഉടമയുമായ റോഷന് സെക്ഷൻ 180 പ്രകാരം 5,000 രൂപയും സെക്ഷൻ 199 എ പ്രകാരം 25,000 രൂപയും പിഴ ചുമത്തി. കൂടാതെ, കോടതി സമയം അവസാനിക്കുന്നത് വരെ വെറും തടവും വിധിച്ചു.റോഷന്റെ ലൈസൻസ് മൂന്നു മാസത്തേക്കും വാഹനത്തിന്റെ ആർ. സി. ഒരു വർഷത്തേക്കും സസ്പെൻസ് ചെയ്യാനും ഉത്തരവായി.

വാഹന രജിസ്ട്രേഷൻ നമ്പർ പ്രദർശിപ്പിക്കാത്തതിന് 2000 രൂപയും ഇൻഡിക്കേറ്ററുകളും കണ്ണാടികളും സ്ഥാപിക്കാത്തതിന് 1000 രൂപയും ആവശ്യമായ സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചില്ലെങ്കിൽ 1000 രൂപ പിഴയും കോടതി റോഷനെതിരെ ചുമത്തിയിട്ടുണ്ട്.
നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾക്കായി നടത്തിയ പ്രത്യേക പരിശോധനയിൽ ഏപ്രിലിൽ ആലുവ ഭാഗത്തുനിന്നും വാഹനം പിടികൂടിയത്.

