തലവടിയിൽ മക്കളെ കൊലപ്പെടുത്തി അച്ഛനും അമ്മയും തൂങ്ങി മരിച്ചു. തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ മൂലേപ്പറമ്പിൽ വീട്ടിൽ സുനു സൗമ്യ ദമ്പതികളാണ് തൂങ്ങിമരിച്ചത്. മക്കൾ ആദി, അതുൽ എന്നിവരെ കൊലപ്പെടുത്തിയായിരുന്നു ഇരുവരും ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ച് വരികയാണ്. സൗമ്യക്ക് അർബുദരോഗം സ്ഥിരീകരിച്ചതും കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുമാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. തലവടി പൊലീസിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടത്തുകയാണ്.