വ്യാജ മദ്യ വില്പനക്കാരനെ കടയ്ക്കൽ പോലീസ് ഗുണ്ടാ നിയമപ്രകാരം നാടുകടത്തി.
കടയ്ക്കൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ കോട്ടുക്കലിലും സമീപപ്രദേശങ്ങളിലും നിയമവിരുദ്ധമായി വ്യാജ ചാരായ നിർമ്മാണം നടത്തി വിൽക്കുകയും, അനധികൃതമായി വിദേശമദ്യം കൈവശം വച്ച് വിൽപ്പന നടത്തുകയും ചെയ്തിരുന്ന കോട്ടുക്കല്‍ മണ്ണൂർ തെക്കേടത്ത് വീട്ടിൽ ജിനു (46 ) നെ ഗുണ്ടാ നിയമപ്രകാരം നാടുകടത്തി.
റേഞ്ച് ഡി. ഐ . ജി അജിത ബീഗം ഐ. പി. എസ് ആറുമാസത്തേക്ക് കൊല്ലം ജില്ലയിൽ നിന്നും നാടുകടത്തിയത്.
വ്യാജമദ്യ വില്പ്പന നടത്തിയതിന് ചടയമംഗലം എക്സൈസ് ഓഫീസില്‍ അഞ്ചോളം കേസിലെ പ്രതിയും പല തവണ ഈ കുറ്റത്തിന് റിമാന്‍ഡില്‍ കഴിഞ്ഞ ആളുമാണ് ഇയാള്‍ .
കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ.പി. എസ് ന്റെ നിര്‍ദേശ പ്രകാരം കടയ്ക്കല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി. എസ് രാജേഷ് , സബ് ഇന്‍സ്പെക്ടര്‍ ഷിജു , സി . പി. ഒ മാരായ ഷിറാസ് ,സജിന്‍ എന്നിവരാണ് ഇയാളെ അറസ്റ്റ് ചെയ്തത്