Govt: VHSS കടയ്ക്കലിൽ വിവിധ വേദിയിൽ
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും പങ്കെടുക്കുന്ന മണ്ഡല തല നവകേരള സദസ്സ് ഡിസംബർ 20 ന് നടക്കുന്നു.
ജനങ്ങൾക്ക് മുഖ്യമന്ത്രിയും മാറ്റ് മന്ത്രിമാരുമായി സംവദിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുന്നതിനും വികസന നേട്ടങ്ങൾ ജനങ്ങളോട് വിശദീകരിക്കുന്നനുമായണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്.
ഈ പരിപാടിയുടെ ചിതറ ഗ്രാമപ്പഞ്ചായത്ത് സംഘടക സമിതി ഗ്രാമ പഞ്ചായത്ത് വികസന കാര്യ ചെയർമാൻ മടത്തറ അനിലിന്റെ അധ്യക്ഷതയിൽ കിഴക്കുംഭാഗം പഞ്ചായത്ത് ടൌൺ ഹാളിൽ വച്ചു ചേർന്നു.
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അമ്മൂട്ടി മോഹനൻ സ്വാഗതം പറഞ്ഞ പരുപാടിയിൽ
ചിതറ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റ് ശ്രീ എം എസ് മുരളി ഉദ്ഘാടനം നിർവഹിച്ചു .
നവ കേരള സദസ്സിനെ കുറിച്ച് കൂടുതൽ വിശദീകരിച്ചു കൊണ്ട് കുടുംബ ശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ശ്രീ വിമൽ ചന്ദ്രൻ സംസാരിച്ചു.
ചിതറ സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുൽ ഹമീദ് ,കരകുളം ബാബു, കണ്ണങ്കോട് സുധാകരൻ, വില്ലേജ് ഓഫീസർ, വളവുപച്ച സബ് ഇൻസ്പെക്ടർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
പഞ്ചായത്ത് ചെയർ പേഴ്സണൻ എൻ എസ് ഷീന , മാറ്റ് പഞ്ചായത്ത് അംഗങ്ങൾ കൃഷി ഓഫീസർ , അധ്യാപകർ, csd ads അംഗങ്ങൾ , തൊഴിലുറപ്പ് തൊഴിലാളികൾ ,ഹരിതകർമ്മ സേന അംഗങ്ങൾ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ എന്നിവർ പങ്കെടുത്തു.
സംഘാടക സമിതിയുടെ ചെയർമാൻ എം. എസ് മുരളി(പഞ്ചായത്ത് പ്രസിഡന്റ്), കൺവീനർ ശ്രീമതി അമ്പിളി(പഞ്ചായത്തി സെക്രട്ടറി).
നവകേരള സദസ്സിന് നന്ദി ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അമ്പിളി പറഞ്ഞു