Headlines

ചിതറ പഞ്ചായത്തിലെ ആംബുലൻസിന് റീത്ത് വച്ച് കോൺഗ്രസ്

ചിതറ പഞ്ചായത്തിന് ഏകദേശം 9 ലക്ഷം രൂപയോളം മുടക്കി സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് ഒരു വ്യക്തി വാങ്ങി നൽകിയ ആംബുലൻസ് ഒരു വർഷമായി ചിതറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഷെഡ്ഡിൽ കിടക്കുന്നു .മലയോര മേഖലയായ ചിതറയിലും പരിസരപ്രദേശത്തുമുള്ള ജനങ്ങൾക്ക് ഏറെ ഉപകാരപ്രദം ആകേണ്ട ആംബുലൻസ് ആണ് ഇത്തരത്തിൽ ഒരു ദിവസം പോലും ഓടാതെ കിടന്നു നശിക്കുന്നത് ചിതറ പഞ്ചായത്ത് സിപിഎമ്മിന്റെ ഭരണസമിതി കാലഘട്ടത്തിലാണ് ഈ ആംബുലൻസ് കൈമാറുന്നത് ഇപ്പോൾ പഞ്ചായത്ത് ഭരിക്കുന്നത് സിപിഐ ആണ് ഈ ആംബുലൻസിൽ ഡ്രൈവറെ നിയമിക്കുന്നത് സിപിഎം നിയമിക്കണമോ സിപിഐ നിയമിക്കണമോ എന്ന തർക്കമാണ് ഡ്രൈവറെ നിയമിക്കാൻ കഴിയാത്തത് എന്നും സംസാരമുണ്ട് രേഖാമൂലം ഇപ്പോഴും ആംബുലൻസ് പഞ്ചായത്ത് സെക്രട്ടറിയുടെ പേരിലാണ് എന്നാണ് ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസറുടെ വാദം നിയമപരമായി വാഹനം ഇതുവരെയും കൈമാറിയിട്ടില്ല എന്ന് മെഡിക്കൽ ഓഫീസർ പറയുന്നു ഈ വാഹനം അവിടെ കിടന്നു നശിക്കുമ്പോൾ തന്നെയാണ് അമിത വാടക കൊടുത്തു ചിതറ പ്രാഥമി ആരോഗ്യ കേന്ദ്രത്തിലേക്ക് ഒരു വാഹനം ഓടുന്നത് ആംബുലൻസ് കിടന്നു നശിക്കുന്നതിന് എതിരെ യൂത്ത്കോൺഗ്രസ് ചിതറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആംബുലൻസിൽ റീത്ത് സമർപ്പിച്ചു പ്രതിഷേധിച്ചു.ഇപ്പോഴും ചിതറയിലും പരിസരത്തുമുള്ള ജനങ്ങൾ ആശ്രയിക്കുന്നത് 7 കിലോമീറ്റർ അപ്പുറമുള്ള കടയ്ക്കലിൽ ഉള്ള ആംബുലൻസ് സർവീസിനെയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x