സപ്ലൈകോ-മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾ ലഭ്യമാക്കാതെ അടച്ചുപൂട്ടാൻ ശ്രമിക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് കൊണ്ടാണ് കോൺഗ്രസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
കോൺഗ്രസ് ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോരേടം മാവേലി സ്റ്റോറിന് മുന്നിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
2023 ഡിസംബർ 16 ശനിയാഴ്ച വൈകിട്ട് 04:00 മണിക്ക്
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജന: സെക്രട്ടറി ശ്രീ. ആർ.എസ് അബിൻ ധർണ്ണ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കും.
1.മാവേലി സ്റ്റോറിൽ സാധനങ്ങൾ ലഭ്യമാക്കുക.
2. സബ്സിഡി അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുക.
3. ക്രിസ്തുമസ് പുതുവത്സര സബ്സിഡി വിപണി ഉപേക്ഷിക്കാനുള്ള നീക്കം പുനപരിശോധിക്കുക.
4. സർക്കാർ സപ്ലൈകോയ്ക്കു നൽകാനുള്ള കുടിശ്ശിക തുക ഉടൻ അനുവദിക്കുക.
5. സാധനങ്ങൾക്ക് വിലകൂട്ടാനുള്ള നീക്കം ഉപേക്ഷിക്കുക.
6. ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകാനുള്ള നീക്കം അവസാനിപ്പിക്കുക.
7. പാക്കിംഗ് ജീവനക്കാർക്ക് ജോലി ഉറപ്പുവരുത്തുക.
തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കോൺഗ്രസ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ് എ.ആർ റിയാസിന്റെ അധ്യക്ഷതയിൽ
നടക്കുന്ന യോഗത്തിൽ കോൺഗ്രസിന്റെ നിരവധി നേതാക്കൾ സംസാരിക്കും.