വർക്കല സ്വദേശി വിനുവാണ് മരിച്ചത് .
കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം.
ശാരീരിക അസ്വസ്ഥത കാരണം ഇദ്ദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .
29 ന് വർക്കലയിലെ കടയില്‍ നിന്നും കേക്ക് വാങ്ങി കഴിച്ചതായി ബന്ധുക്കള്‍ പറയുന്നു.
സമാന ലക്ഷണങ്ങളോടെ വിനുവിന്റെ അമ്മയും സഹോദരങ്ങളും ആശുപത്രിയിലാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ.
വീടിനടുത്തുള്ള കടയില്‍ നിന്നും 29 ന് വൈകീട്ട് കേക്ക് വാങ്ങി കഴിച്ചിരുന്നുവെന്നും ഇതിന് പിന്നാലെ വയറുവേദന ഉള്‍പ്പെടെ ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായിയെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ശാരീരിക അസ്വസ്ഥതകള്‍ ആദ്യം കാര്യമാക്കിയില്ല. എന്നാല്‍, ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകള്‍ മൂർച്ഛിച്ചതോടെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്ബേ വിനു മരിച്ചുവെന്നാണ് ബന്ധുക്കള്‍ പറയുന്നു.