കടയ്ക്കൽ കാറ്റാടി മൂഡ് സ്വദേശി ദിലീഷിനെയാണ് ക്രൂരമായി മർദിച്ചത്. കടയ്ക്കൽ ബാറിന് മുന്നിൽ നിൽക്കവേ രണ്ട് പേർ എത്തി ഷാഡോ പൊലീസ് എന്ന് സ്വയം പരിചയപ്പെടുത്തി മർദിക്കുകയുമായിരുന്നു എന്ന് ദിലീഷ് പറയുന്നു.
ദിലീഷ് അല്ലെ എന്ന് ചോദിക്കുകയും അതേ എന്ന് പറഞ്ഞതിന് പിന്നാലെയാണ് മർദിച്ചത്.
മർദ്ദിനത്തിൽ പരിക്കേറ്റ ദിലീഷ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തി ചികിത്സ തേടി.
വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് പോകണം എന്നും ദിലീഷ് പറയുന്നു.