കൊട്ടാരക്കര വെളിയം പഞ്ചായത്തിലാണ് ഹരിത കർമ്മ സേന അംഗത്തെ വളർത്തു നായയെ വിട്ട് കടിപ്പിച്ചതായി പറയുന്നത്. റോസമ്മയ്ക്കാണ് കടിയേറ്റത്. ഓട്ടോ ഡ്രൈവറായ മനോജ് എന്ന ആളുടെ വീട്ടിൽ പ്ലാസ്റ്റിക് എടുക്കാൻ ചെന്നപ്പോൾ മനോജ് മദ്യപിച്ചു നിൽക്കുകയായിരുന്നു എന്ന് റോസമ്മ പറയുന്നു .
കെട്ടഴിഞ്ഞു വന്ന പട്ടിയെ മനോജ് പിടിക്കുകയും മദ്യത്തിന്റെ ലഹരിയിൽ തമാശ കണക്കുന്ന പോലെ റോസമ്മയുടെ മുന്നിൽ കൊണ്ട് ചെന്ന് പട്ടിയോട് കടിക്കാൻ പറയുകയും ചെയ്യുകയായിരുന്നു എന്ന് പറയുന്നു. പലവട്ടം പട്ടിയോട് ആക്രോശിച്ച മനോജ് ശക്തിയായി പട്ടിയെ തള്ളിയ നേരം പട്ടി റോസമ്മ യുടെ കാൽ മുട്ടിൽ ചെന്ന് ഇടിക്കുകയായിരുന്നു . വന്നിടിച്ച വേദന കൊണ്ട് ആയിരിക്കണം പട്ടി റോസമ്മയെ കടിച്ചു .
കടിയേറ്റ റോസമ്മ മനോജിനോട് ദേഷ്യപ്പെട്ടു എന്നാൽ മനോജ് പറഞ്ഞത് കൊണ്ട് പോയി പഞ്ചായത്തിൽ പരാതി നൽകാൻ ആണ് എന്നും പറയുന്നു. കടിയേറ്റ് റോസമ്മയെ ഓട്ടോ ഡ്രൈവറായ മനോജ് ആശുപത്രിയിൽ പോകാൻ തയ്യാറായില്ല . റോസമ്മയുടെ മകൻ എത്തി കൊട്ടാരക്കര ആശുപത്രിയിൽ എത്തിച്ചു എങ്കിലും മെഡിക്കൽ കോളേജിൽ കൊണ്ട് പോകാൻ പറഞ്ഞു .
മെഡിക്കൽ കോളേജിൽ നിന്നും ചികിത്സ കഴിഞ്ഞു വീട്ടിലാണ് ഇപ്പോൾ റോസമ്മ. പോലീസിൽ പരാതി നൽകി എന്നും റോസമ്മ പറയുന്നു.
എന്നാൽ മനോജിന്റെ ഭാര്യ പറയുന്നത് റോസമ്മ പറയുന്നത് തെറ്റാണ് . പട്ടിയുണ്ട് വീട്ടിൽ കയറരുത് എന്ന് പറഞ്ഞു എന്നാൽ കൂട്ടാക്കാതെ കയറിയതാണ് മനപ്പൂർവ്വം ചെയ്തതല്ല എന്നും പറയുന്നു.