ചടയമംഗലം ഭൂതത്താൻ കുന്ന് ചരുവിള വീട്ടിൽ അശ്വതി (38) ആണ് മരിച്ചത്. അശ്വതിയുടെ പ്രസവത്തിനായി കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അഡ്മിറ്റ് ആകുകയും കുഞ്ഞിന് വളർച്ച കുറവാണ് എന്നത് കൊണ്ട് തിരുവന്തപുരം എസ് എ റ്റി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് ഓപ്പറേഷൻ ചെയ്ത് കുഞ്ഞിനെ പുറത്തെടുത്തു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുകയുമാണ് എന്ന് അശ്വതി ഫോണിലൂടെ ഭർത്താവിനോട് സംസാരിച്ചു, എന്നുമാണ് അശ്വതിയുടെ ഭർത്താവ് വിപിൻ പറയുന്നത്.
എന്നാൽ പ്രസവം കഴിഞ്ഞു പിറ്റേദിവസം അശ്വതിക്ക് വയറുവേദന അനുഭവപ്പെടുകയും തുടർന്ന് വീണ്ടും ഒരു ഓപ്പറേഷൻ കൂടി നടത്തണം എന്ന് പറഞ്ഞുകൊണ്ട് ഹോസ്‌പിറ്റൽ അധികൃതർ പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങുകയും ചെയ്തു. അതിന് ശേഷം അശ്വതിയുടെ മരണ വാർത്തയാണ് ബന്ധുക്കൾ അറിയുന്നത്.
ഈ മരണം സംഭവിച്ചത് ആശുപത്രിയുടെ ചികിത്സ പിഴവ് എന്ന് ചൂണ്ടിക്കാട്ടി അശ്വതിയുടെ ബന്ധുക്കൾ ചടയമംഗലം പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.