തെന്മലയിൽ റയിൽവേ പുറമ്പോക്കിൽ നിന്ന പ്ലാവ് കോതി വൃത്തിയാക്കിയതിനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ദളിത് യുവാവിനെ മർദിച്ചത്.
തെന്മല റയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന ജനാർദ്ദനൻ എന്ന യുവാവിനെയാണ് തെന്മല സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കൃഷ്ണ കുമാർ മർദിച്ചത്.
ആനയുടെ ശല്യം കാരണം ജനവാസ മേഖലയിൽ നിൽക്കുന്ന പ്ലാവുകൾ നാട്ടുകാർ പറഞ്ഞത് പ്രകാരം 500 രൂപ ശമ്പളത്തിന് കോതി മാറ്റുവാൻ പോയതാണ് ജനാർദ്ദനൻ , തുടർന്ന് പ്ലാവ് കോതി മാറ്റിയത്തിന്റെ പേരിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ കൃഷ്ണ കുമാർ ജനാർദ്ദനന്റെ വീട്ടിൽ എത്തുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.
അതിന് ശേഷം ജനാർദ്ദനന്റെ മൊബൈൽ ഫോൺ കൃഷ്ണകുമാർ വീട്ടിൽ നിന്നും എടുത്തുകൊണ്ട് പോയി.
മൊബൈൽ ഫോൺ ഓഫീസിലെത്തി വാങ്ങുവാൻ വീട്ടുകാരോട് പറഞ്ഞാണ് മൊബൈൽ ഫോണും കൊണ്ട് പോയത്.
മൊബൈൽ ഫോൺ വാങ്ങാൻ എത്തിയ ജനാർദ്ദനനെ കെട്ടിയിട്ട് മർദ്ദിച്ചു എന്നാണ് പരാതി ,മർദനമേറ്റ ജനാർദ്ദനന്റെ കർണപടം തകർന്നു.
അതിന് ശേഷം വെള്ള പേപ്പറിൽ വിരൽ അടയാളം പതിപ്പിച്ചു വാങ്ങി എന്നും ആരോപണമുണ്ട്
സംഭവത്തിൽ DYFI ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു.