ജ്യോതിഷം നോക്കാൻ വന്ന 16 വയസ്സുള്ള പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി. മുരാരി തന്ത്രിയെ പിടിക്കാൻ തിരച്ചിൽ തുടങ്ങി നാട്ടുകാരും പോലീസും.
കൊല്ലം : പുത്തൂർ ആറ്റുവാശ്ശേരി സ്വദേശിയും വൈറൽ തന്ത്രിയുമായ വി.എസ്. മുരാരി തന്ത്രിയുടെ വീട്ടിൽ ജ്യോതിഷം നോക്കാനായി എത്തിയതായിരുന്നു അമ്മയും മകനും മകളും. അമ്മയെയും മകനെയും പുറത്തിരുത്തിയിട്ട് മകളെ അകത്തെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുറച്ചു സമയം കഴിഞ്ഞപ്പോൾ മുരാരി തന്ത്രി ദേഹോപദ്രവത്തിന് ശ്രമിച്ചപ്പോൾ പെൺകുട്ടി ഇറങ്ങി ഓടി അമ്മയുടെ അടുത്തേക്ക് വരികയായിരുന്നു എന്ന് അമ്മ പറഞ്ഞു. എന്നാൽ ഈ സമയം തന്ത്രി പുറകു വശത്തെ വാതിലിൽ കൂടി ഇറങ്ങി ഓടിയെന്ന് പറയുന്നു.
ഉടൻ തന്നെ മകന്റെ സുഹൃത്തുക്കളെ വിവരം അറിയിക്കുകയും പോലീസിൽ അറിയിക്കുകയും ചെയ്തു എന്നാണ് ലഭിച്ചിരിക്കുന്ന വിവരം. എന്തായാലും നാട്ടുകാർ ഒന്നടങ്കം തന്ത്രിയുടെ വീടിന്റെ പരിസരത്തെത്തി വീടിനു ചുറ്റിനും അന്വേഷണം അരംഭിച്ചിരിക്കുകയാണ്.
യാഥാർഥ്യം എന്താണെന്ന് അന്വേഷണത്തിൽ കൂടി മാത്രമേ സ്ഥിരീകരിക്കുവാൻ കഴിയുകയുള്ളു.
ജ്യോതിഷം നോക്കാൻ വന്ന 16 വയസ്സുള്ള പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി
Subscribe
Login
0 Comments
Oldest


