ചിതറ സർവീസ് സഹകരണ ബാങ്കിന് സമീപമാണ് ഭക്ഷണ മാലിന്യമടങ്ങിയ വെള്ളം പൊതു ജനങ്ങൾക്ക് ശല്യമാകുന്ന രീതിയിൽ റോഡിലേക്ക് ഒഴുക്കി വിടുന്നതായി പരാതി ഉയരുന്നത് .
ഒട്ടനവധി സർക്കാർ സംവിധാനങ്ങളും , അക്ഷയ സെന്റർ , കൃഷി ഭവനും ഉൾപ്പെടെയുള്ള ഈ റോഡിൽ ദിവസേന നൂറുകണക്കിന് പൊതുജനങ്ങളാണ് കാൽനട യാത്രക്കാരായും വാഹനത്തിലും എത്തുന്നത്.
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ 20 ലക്ഷം രൂപയിൽ പുനർ നിർമ്മിച്ച റോഡിലൂടെയാണ് ഹോട്ടൽ മാലിന്യം ഉൾപ്പെടെ അടങ്ങുന്ന മലിന ജലം ഒഴുക്കി വിടുന്നത് . നാട്ടുകാർ ഹോട്ടൽ ഉടമയോട് പല പ്രാവശ്യം പരാതിയായി വിവരം ധരിപ്പിച്ചു എങ്കിലും ഹോട്ടൽ ഉടമ തൽസ്ഥിതി തുടരുകയാണ് .
സ്കൂൾ കുട്ടികൾ ഉൾപ്പെടെ നടന്നു പോകുന്ന റോഡിൽ ഭക്ഷണ മാലിന്യം അടങ്ങുന്ന വെള്ളം ഒഴുക്കി വിടുമ്പോൾ അത് റോഡിന്റെ സൈഡിൽ കെട്ടി നിൽക്കുകയും ദുർഗന്ധവും കൃമികൾ ഉണ്ടാകുകയും ചെയ്യുന്നു എന്നും നാട്ടുകാർ ആരോപിക്കുന്നു .
ഈ സാഹചര്യത്തിൽ സ്കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള കാൽനട യാത്രക്കാർക്കും പല ആവശ്യങ്ങൾക്കായി എത്തുന്ന പൊതു ജനങ്ങൾക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നു എന്നും പരാതിയുണ്ട്.
ഹോട്ടൽ ഉടമയോട് പരാതിയായി നാട്ടുകാർ പറഞ്ഞിട്ടും ഹോട്ടൽ ഉടമ വീണ്ടും ഈ നടപടി ആവർത്തിക്കുന്നതിനാൽ മാങ്കോട് ഹെൽത്ത് സെന്ററിൽ പരാതി നൽകി കാത്തിരിക്കുകയാണ് പൊതു ജനം

