ജാമിഅഃ ട്രെയിനിംഗ് കോളേജിലെ മൂന്നാം സെമസ്റ്റർ ( 2024-26) ബാച്ചിന്റെ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ്
ആദരണീയനും പ്രശസ്ത സാഹിത്യകാരനും മാധ്യമ പ്രവർത്തകനുമായ ശ്രീ.നിസാം മുഹമ്മദ് സലിം ഉദ്ഘാടനം ചെയ്തു.
ക്യാമ്പിനോടനുബന്ധിച്ച് കോളേജ് ഗ്രന്ഥശാല പുസ്തക പ്രദർശനവും, കടക്കൽ താലൂക്ക് ഹോസ്പിറ്റലിലേക്ക് സ്നേഹഭോജനം, നിർദ്ധനരായ രോഗികൾക്ക് പൊതിച്ചോർ വിതരണവും നടത്തി.
അധ്യാപക വിദ്യാർത്ഥികൾക്കായുള്ള ക്യാൻസർ ബോധവൽക്കരണ ക്ലാസ്സിനു കോളേജ് പ്രിൻസിപ്പൽ ഡോ. ഷർമിലാ നസീർ നേതൃത്വം നൽകി.
വരും ദിവസങ്ങളിൽ അമീബിക് രോഗ ബോധവൽക്കരണ സർവ്വേ,അഗ്നിശമന സേനയുടെ ഭാഗമായുള്ള ബോധവൽക്കരണ ക്ലാസ്സ്,മാനസിക സമ്മർദ്ദ നിവാരണ ശില്പശാല, സൗജന്യ നേത്ര പരിശോധന ക്യാമ്പ്,അനിൽ കാരേറ്റ്, കിഷോർ കുമാർ,മാത്യു വർഗീസ് എന്നിവർ നയിക്കുന്ന ശില്പശാലകളും സംഘടിപ്പിക്കുന്നു. സഹജീവിതത്തിന്റെയും സഹവർത്തിത്വത്തിന്റെയും പ്രാധാന്യം തിരിച്ചറിയാനുള്ള ഒരു അപൂർവനിമിഷത്തിന് വേദിയൊരുങ്ങുകയാണ് “പൂമരം “എന്ന കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പിലൂടെ.
ചിതറ ജാമിഅഃ ട്രെയിനിംഗ് കോളേജിൽ കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ്

Subscribe
Login
0 Comments
Oldest