പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാര്‍ത്ഥ് (21) തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സഹപാഠികളടക്കം 12 വിദ്യാർത്ഥികളുടെ പേരിൽ റാഗിങ്ങിന് കേസെടുത്തു. 12പേരെയും കോളേജിൽ നിന്നും സസ്പെന്റ് ചെയ്തു.
പ്രതികൾ ഒളിവിലാണ്
അന്വേഷണം കൊല്ലം ചിതറ കിഴക്കുംഭാഗം സ്വദേശിയായ ആർ എസ്സ് കാശിനാഥനിലേക്കും നീങ്ങുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായ കൽപറ്റ DYSP ടി എൻ സജീവ് കഴിഞ്ഞ ദിവസം ചിതറ കിഴക്കുംഭാഗം അമ്പലംമുക്ക് റോഡിലുളള കാശിനാഥന്റെ വീട്ടിലെത്തി.
കാശിനാഥൻ ഉൾപ്പെടെയുളള പത്രണ്ടുപേർ സിന്ദാർത്ഥിനെ കോളേജിന് സമീപത്തുളള പാറയ്ക്ക് മുകളിൽ കൊണ്ട് പോയി ക്രൂരമായി മർദ്ദിച്ചു എന്നാണ് പോലീസ് പറയുന്നത്.
തുടർന്ന് സംഭവ ദിവസവും കോളേജിൽ വിദ്യാർത്ഥികളുടെ മുന്നിലിട്ട് ക്രൂരമായി മർദ്ദിച്ചു.
കാശിനാഥന്റെ നേതൃത്വത്തിലാണ് മർദ്ദനം അരങ്ങേറിയതെന്നാണ് സിദ്ധാര്‍ത്ഥിന്റെ സഹപാഠികൾ പറയുന്നത്.
ഇവർ നിരന്തരം സിദ്ധാര്‍ത്ഥിനെ മർദ്ദിച്ചിരുന്നതായാണ് പോലീസ് അന്വേഷണത്തിൽ പുറത്ത് വരുന്നത്.