തൃശൂർ കൊട്ടേക്കാട് നിന്ന് കാണാതായ നാലാം ക്ലാസ് വിദ്യാർത്ഥിയെ മാലിന്യക്കുഴിയിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. കുറുവീട്ടിൽ റിജോയുടെ മകൻ ജോൺ പോൾ ആണ് മരിച്ചത്. കുന്നത്തുപീടിക സെന്ററിലെ സ്വകാര്യ കമ്പനിയുടെ മാലിന്യ കുഴിയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ വൈകുന്നേരം കുട്ടി വീട്ടിൽ നിന്ന് സൈക്കിളെടുത്ത് പുറത്തേക്ക് പോയിരുന്നു. ഇതിനിടെയാണ് കുട്ടിയെ കാണാതായത്. മഴ പെയ്തതിനെ തുടർന്ന് വെള്ളം
കയറിക്കിടക്കുകയായിരുന്നു മാലിന്യക്കുഴിയിൽ. ഇങ്ങനെയായിരിക്കാം അപകടം സംഭവിച്ചതെന്നാണ് നിഗമനം. കുട്ടിയെ ഏറെ നേരമായിട്ടും
കാണാതായതിനെ തുടർന്ന് വീട്ടുകാരും നാട്ടുകാരം ചേർന്ന് നടത്തിയ തെരച്ചിലിൽ രാത്രിയോടെയാണ് മൃതദേഹം
കണ്ടെത്തിയത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. കൊട്ടേക്കാട് സെന്റ് മേരീസ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച ജോൺ പോൾ.