കേന്ദ്ര സർക്കാരിനെതിരായ കർഷക സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചു. കർഷകരും പൊലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് 24 വയസ്സുള്ള ഒരു കർഷകൻ മരിച്ചത്. കണ്ണീർവാതക ഷെൽ തലയിൽ വീണാണ് മരണമെന്ന് ആരോപണിച്ച് കർഷകർ രം ഗത്തെത്തി. പഞ്ചാബ് – ഹരിയാന അതിർത്തിയായ ഖനൗരിയിലാണ് വൻ സംഘർഷം നടക്കുന്നത്. ദൃശ്യങ്ങൾ പങ്കുവച്ച് കോൺഗ്രസ് നേതാവ് നവ്ജോത് സിങ് സിന്ധുവടക്കമുള്ള നേതാക്കൾ രംഗത്തെത്തി