കുസാറ്റിലേക്ക് നടന്ന കെ എസ് യു മാർച്ചിൽ സംഘർഷം. പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വനിതാ പ്രവർത്തകർക്കടക്കം പരുക്കേറ്റു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അനധികൃത നിയമനം ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. കെഎസ്യു സംസ്ഥാന ഭാരവാഹി മിവ ജോളി അടക്കം കെഎസ് നേതാക്കൾ അറസ്റ്റിലായി.