കടയ്ക്കൽ PMSA കോളേജിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ സംഘർഷം രൂക്ഷം

കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് എ ഐ എസ് എഫ് , എസ് എഫ് ഐ സംഘടനകൾ തമ്മിലുള്ള സംഘർഷം രൂക്ഷമായി തുടരുന്നു.


ഈ മാസം 24 ന് കോളേജ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സംഘർഷം ഉടലെടുത്തത് .  എസ് എഫ് ഐ ഏകപക്ഷീയമായി എതിരില്ലാത്ത വിജയിച്ചിരുന്ന കോളേജിൽ ഈ വർഷം എ ഐ എസ് എഫ് നോമിനേഷൻ നൽകിയതിന് പിന്നാലെയാണ്  സംഘർഷം രൂപം കൊണ്ടത് . എ ഐ എസ് എഫിന്റെ നോമിനേഷൻ തള്ളണം എന്നാവശ്യപ്പെട്ട് ഇന്നലെ എസ് എഫ് ഐ കോളേജ് ഉപരോധിച്ചു.

പോലീസും സിപിഎം സിപിഐ നേതാക്കളും  കോളേജിൽ എത്തി സംസാരിച്ചു വിദ്യാർത്ഥികളെ പിരിച്ചു വിടുകയായിരുന്നു .
ഇന്ന് തീരുമാനം ഉണ്ടാകും എന്ന് കോളേജ് അധികൃതർ വിദ്യാർത്ഥികൾക്ക് അറിയിപ്പും നൽകിയിരുന്നു . ഇന്ന് എ ഐ എസ് എസിന്റെ നോമിനേഷൻ പിന്തള്ളപ്പെട്ടു .

എ ഐ എസ് എഫ് സ്ഥാനാർഥി ഹിയറിങിന് ഹാജരായില്ല എന്നാണ് കോളേജ് അധികൃതർ സംഘടന പ്രവർത്തകരെ അറിയിച്ചത്.

എന്നാൽ എ ഐ എസ് എഫ് സ്ഥാനാർത്ഥികൾക്ക് യാതൊരുവിധ അറിയിപ്പും ലഭിച്ചിരുന്നില്ല എന്ന് നേതൃത്വം പറയുന്നു.

കോളേജ് അധികൃതർ എസ് എഫ് ഐയ്ക്ക് വേണ്ടി ഒത്താശ പാടുകയാണ് എന്ന് എ ഐ എസ് എഫ് കടയ്ക്കൽ മണ്ഡലം സെക്രട്ടറി അഖിൽ പ്രതാപൻ പറഞ്ഞു.

കോളേജ് അധികൃതർ നോട്ടീസ് ബോർഡിൽ പോലും നോമിനേഷൻ പിന്തള്ളിയ വിവരം ഇട്ടിരുന്നില്ല എന്നും  കോളേജ് അധികൃതരെ ഫോൺ വിളിച്ചപ്പോൾ ആണ് കാര്യം പറഞ്ഞത് എന്നും ആരോപണം ഉണ്ട് . കോളേജ് അധികൃതർ നോമിനേഷൻ പിന്തള്ളി എന്ന അറിയിപ്പ് തന്ന ഉടൻ കോളേജ്   വിട്ടതായും പറയുന്നു .

പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x