ചിതറ : ചിതറ പഞ്ചായത്തിലെ തലവരമ്പിൽ ഒറ്റപ്പെട്ട അവസ്ഥയിൽ ജീവിക്കുന്ന ഓമന അമ്മയെ കെ പി ഫൗണ്ടേഷന്റെ സഹായത്തോടെ ഗാന്ധി ഭവൻ ഏറ്റെടുത്തു . കൊല്ലം പത്തനാപുരം ഗാന്ധി ഭവൻ ജനറൽ സെക്രട്ടറി ഡോ പുനലൂർ സോമരാജൻ ഓമന അമ്മയെ ഗാന്ധി ഭവനിലേക്ക് സ്വീകരിച്ചു.
ഗാന്ധി ഭവൻ അസിസ്റ്റന്റ് സെക്രട്ടറി ഭുവന ചന്ദ്രൻ , അനിൽ ആഴാവീട് കെപി ഫൗണ്ടേഷൻ ഭരണ സമിതി അംഗമായ വേണുഗോപാൽ
ചിതറ ഗ്രാമ പഞ്ചായത്ത് ഇരപ്പിൽ വാർഡ് മെമ്പറും സാമൂഹിക പ്രവർത്തകനുമായ അൻസർ തലവരമ്പ് തുടങ്ങിയവർ പങ്കെടുത്തു .