fbpx

ചിതറയിൽ നിന്നും ചിതറാലിൽ റിജാം റാവുത്തർ

കിഴക്കൻ മലയിലെ ഞങ്ങളുടെ ദേശമായ ചിതറയും സഹ്യന്റെ തെക്കേ മുനമ്പിലെ പുരാതന ജൈന ധ്യാനയിടമായ ചിതറാലും തമ്മിലുള്ള ജൈവ സംസ്കൃതീ സാമൃങ്ങൾ എന്നെ എന്നും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. അത്ഭുതം ജനിപ്പിക്കുന്ന സാമ്യമുള്ള ഭൂപ്രകൃതി , സ്ഥലനാമ ബന്ധങ്ങൾ, സാംസ്കാരികയടയാളങ്ങൾ എന്നിവയൊക്കെ ഈ ഇടങ്ങൾ തമ്മിലുണ്ട്.

കൊല്ലം ജില്ലയിലെ കിഴക്കൻ പഞ്ചായത്തായ ചിതറയും സമീപത്തെയും ചില സ്ഥലനാമങ്ങൾ മാത്രം ഒരു പഠന സൂചിയായി ഇവിടെ നൽകാം.

ചിതറ – ചിതറാൽ – ജൈന കേന്ദ്രം

മാതേവർ കുന്ന് – മഹാവീരൻ – ജൈനാചാര്യൻ

വളവു പച്ച – വല്ലപ്പച്ച – വല്ലം – ജൈന വിദ്യാ കേന്ദ്രം

വള്ളം വെന്ത കാട് – വല്ലം വെന്ത കാട്

കാനൂർ – കോൻ ഊര് – കോൻ – ഗോത്രത്തലവൻ

പ്ലാച്ചിറ വട്ടം – പള്ളിച്ചിറ വട്ടം – പള്ളി – ജൈനാരാധനാലയം

പള്ളി – ക്കൽ ചുവട്

മുനിയിരുന്ന കാല – ജൈന മുനി

ചക്ക മല – സക മല- സക – ജൈന വ്യവസ്ഥയിലെ അധസ്ഥിതർ താമസിക്കുന്ന മല

ചണ്ണപ്പേട്ട – ചരണ- ജൈന സന്യാസി പേട്ട

പുരാതനമായ ഈ സ്ഥലനാമങ്ങൾ രണ്ടു കാലങ്ങളെയും ബന്ധിപ്പിക്കുന്ന ഗോത്ര വർഗ ജനതയുടെ വാമൊഴിയിലൂടെയാണ് ഈ കാലത്തിലേക്ക് വന്നിട്ടുള്ളത്. ചില സ്ഥലനാമങ്ങൾ മാത്രമാണ് ഇവിടെ നൽകിയിട്ടുള്ളത്

ഇരുപത് നൂറ്റാണ്ടിലധികം പഴമയുള്ള ജൈനാദ്ധ്യാത്മിക നെറുകയായ ചിതറാലിലെ ഇന്നത്തെ സന്ദർശനം ഉള്ളറിവുകളും മനത്തണുപ്പും പകരുന്നതായിരുന്നു. കിഴക്കൻ മലമുകളിലെ ഈ കരിങ്കൽക്കവിതയിൽ നിൽക്കുമ്പോൾ ചെറു ചാറ്റൽ മഴ പുരാവൃത്തങ്ങളായി പെയ്തു . പ്രശസ്ത സാഹിത്യകാരൻ വിനു എബ്രഹാം, സിനിമാ സംവിധായകൻ അനിൽ ദേവ് , സുഹൃത്തുക്കളായ സലീം , ഹാഷിം എന്നിവരും ഒപ്പമുണ്ടായിരുന്നു.

ഞങ്ങളുടെ ജന്മദേശമായ ചിതറയും ഒരു പുരാതന ജൈനകേന്ദ്രമായിരുന്നു എന്നുറപ്പാണ്. ചിതറാലിൽ ഇളം കാറ്റേറ്റ് നിൽക്കുമ്പോൾ എട്ടൊൻപത് നൂറ്റാണ്ട് മുമ്പ് മഹാമാരികളിൽ മൺമറഞ്ഞ എന്റെയാ  സ്വദേശ സഹോദര ജനതയെയാണ് ഞാനോർത്തത്. നാട്ടിലെ പ്രാപ്തരായ ചരിത്ര പഠിതാക്കൾ ആ സുവർണ സംസ്കൃതി വ്യവസ്ഥാപിതമായി രേഖപ്പെടുത്തിയെടുക്കും എന്ന് കാംക്ഷിക്കുന്നു.

1
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x