ചിതറ പോലീസ് സ്റ്റേഷൻ നിൽ ഉള്ള പോക്സോ കേസിൽ മൂന്നു വർഷമായി ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന മോഹനൻ 62 നെയാണ് ചിതറ പോലീസ് പിടി കൂടിയത്. ഇയാളെ കോട്ടയം കുറുവിലങ്ങാടിയിൽ നിന്നുമാണ് ചിതറ സി ഐ ശ്രീജിത്തും ചിതറ എസ്.ഐ യും സംഘവും പിടികൂടിയത്.
മൂന്ന് വർഷമായി പ്രതിയെകുറിച്ച് യാതൊരു വിധ അറിവും ഇല്ലായിരുന്നു . എന്നാൽ ചിതറ പോലീസ് സ്റ്റേഷനിൽ പുതിയതായി എത്തിയ ശ്രീജിത്ത് കൃത്യമായി അന്വേഷിക്കുകയും . കോട്ടയത്ത് പ്രതി ഉണ്ടെന്ന് കണ്ടെത്തി കഴിഞ്ഞ ദിവസം രാത്രി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
എൽ പി വാറണ്ട് പ്രതിയായ മോഹനനെ പിടികൂടിയതോടെ ചിതറ പോലീസ് സ്റ്റേഷനിൽ എൽ പി വാറണ്ട് കേസുകൾ ഒന്നും ഇല്ല എന്നത് ചിതറ പോലീസ് സംഘത്തിന് അഭിനന്ദിക്കേണ്ടതാണ്
