ചിതറയിൽ 56 കാരിയെ വീടിനുള്ളിൽ കടന്ന് വായിൽ തുണികുത്തി തിരുകി പീഡിപ്പിക്കാൻ ശ്രമിച്ചയാളെ ചിതറ പോലീസ് പിടികൂടി.
കാഞ്ഞിരത്തുംമൂട് പെരിങ്ങാട് സ്വദേശി 47 വയസ്സുള്ള അനിൽകുമാറാണ് പോലീസിന്റെ പിടിയിലായത്.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടുകൂടി പെരിങ്ങാട് ഒറ്റയ്ക്ക് താമസിച്ചു വന്ന 56 വയസ്സുകാരി കുളി കഴിഞ്ഞു വീട്ടിനുള്ളിലേക്ക് കയറി ചെല്ലുന്ന സമയം വീട്ടിനകത്ത് ഒളിച്ചിരിക്കുകയായിരുന്ന അനിൽകുമാർ വീട്ടമ്മയെ കടന്നു പിടിക്കുകയും വായിൽ തുണി കുത്തിത്തുരുകി പീഡിപ്പിക്കാൻ ശ്രമിക്കുകയും, ഉപദ്രവിക്കുകയും ചെയ്തു. പീഡനവിവരം പുറത്തു പറഞ്ഞാൽ കെട്ടിത്തൂക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
എന്നാൽ വീട്ടമ്മയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയതിന് ശേഷമാണ് അനിൽകുമാർ വീട്ടിൽ നിന്നും പോയത്..
വീട്ടമ്മയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകുകയും വീട്ടമ്മയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയും ചെയ്തു.
ഒളിവിൽ കഴിഞ്ഞുവന്ന അനിൽകുമാറിനെ ഉച്ചക്ക് മൂന്നു മണിയോടുകൂടി ചിതറ എസ് ഐ സാജന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മടത്തറ ഭാഗത്ത് നിന്നും പിടികൂടി..

കസ്റ്റഡിയിലെടുത്തഅനിൽകുമാറിനെ കൂടുതൽ ചോദ്യം ചെയ്തതിന് ശേഷം ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്തു.
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് ചിതറ പോലീസ് പറഞ്ഞു.