കടയ്ക്കൽ ആശുപത്രി മറ്റ് ആശുപത്രിയിലേക്ക് രോഗികളെ റഫർ ചെയ്യുന്നതിനുള്ള ആശുപത്രിയായി മാറിയതായി യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ചിതറ എസ് മുരളീധരൻ നായർ
21 ഡോക്ടർമാർ ലിസ്റ്റിൽ ഉണ്ടെങ്കിലും ഒപി വിഭാഗത്തിൽ എത്തുന്നത് മൂന്നോ നാലോ പേർ, ദിവസം 900-ത്തിലധികം പേരാണ് ഒപി യിൽ ചികിത്സ തേടി എത്തുന്നത്. രാവിലെ 8 ന് ഒപിയിൽ ഡോക്ടർ എത്താറില്ല എന്നും ആരോപണമുണ്ട്. 9 മണി ആകുമ്പോൾ ഒന്നോ രണ്ടോ ഡോക്ടർ മാർ എത്തും. രാവിലെ എത്തുന്ന രോഗികൾക്ക് ഉച്ചയ്ക്ക് 1 മണി കഴിഞ്ഞാലും ചികിത്സ കിട്ടാറില്ല. സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഒപിയിൽ എത്താറില്ല , ലക്ഷകണക്കിന് രൂപ ചെലവഴിച്ച് ഉപകരണങ്ങൾ വാങ്ങിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തിൽ ഉച്ചയ്ക്ക് ശേഷം ഒരു ഡോക്ടർ മാത്രമാണ് ഉള്ളത് എന്നും ആരോപിക്കുകയാണ് യുഡിഫ്.
അത്യാഹിതത്തിൽ വരുന്നവരെയും ഇവിടെ ഒപി യിൽ എത്തുന്നവരെയും പരിശോധിക്കാൻ ഒരു ഡോക്ടരുടെ സേവനം മാത്രമാണ് ഉള്ളത്. അത്യാഹിതത്തിൽ പെട്ട് വരുന്നവരെ ചെറിയ പരുക്ക് ആയാൽ പോലും മെഡിക്കൽ കോളേജിലേക്ക് പറഞ്ഞു വിടുകയാണ് ചെയ്യുന്നത്.
അടുത്തിടെ 5 ഡോക്ടർ മാർ സ്ഥലം മാറി പോയി. പകരം ഡോക്ടർ മാർ എത്തിയിട്ടില്ല
താലൂക്ക് ആശുപത്രി ആക്കി ഉയർത്തിയത് അല്ലാതെ ജീവനക്കാരുടെ വർദ്ധനവ് ഉണ്ടായിട്ടില്ല. ജീവനക്കാരുടെ കാര്യത്തിൽ പഴയ സ്ഥിതി തന്നെ.. അടുത്തിടെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം മാറിയതിൽ . താൽകാലിക ജീവനക്കാരുടെ പേരിൽ കുറ്റം ചുമത്തി രക്ഷപ്പെടുകയായിരുന്നു ആശുപത്രി അധികൃതർ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആശുപത്രി വികസനത്തിന് തടസ്സം നിൽക്കുകയാണ് ചിലർ. സിപിഎം നേതൃത്വം നൽകുന്ന കടയ്ക്കൽ പഞ്ചായത്ത് ഭരണ സമിതി ആശുപത്രിക്ക് വേണ്ടി സ്ഥലം വിട്ടുനല്കുന്നതിന് എതിരെ കോടതിയെ സമീപിച്ചു. പഞ്ചായത്തിന്റെ കൈവശം ഇരിക്കുന്ന റവന്യൂ വക സ്ഥലം വിട്ടു നൽകാനുള്ള കളക്ടരുടെ തീരുമാനത്തിനെതിരെ സിപിഎം ഭരിക്കുന്ന കടയ്ക്കൽ പഞ്ചായത്ത് കോടതിയെ സമീപിച്ചു . ആശുപത്രിയുടെ വികസനം അട്ടിമറിക്കാൻ ആണ് ശ്രമിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.