അപകടം പതിയിരിക്കുന്ന ചിതറയുടെ റോഡ്. ,അധികൃതരുടെ ശ്രദ്ധയിലേക്ക്

ചിതറ :റോഡുകളിൽ അപ്രതീക്ഷിതമായി ഹമ്പുകൾ കണ്ടാൽ, നിങ്ങളുടെ വാഹനത്തിന്റെ വേഗത നിയന്ത്രിക്കാൻ  കഴിഞ്ഞില്ല എന്നുവരാം . നിലവിൽ, റോഡിൽ ഹമ്പുകൾ പോലെയുള്ള പരമ്പരാഗത വേഗത കുറയ്ക്കുന്ന സാങ്കേതിക വിദ്യകൾ പരിഷ്‌ക്കരിച്ചുകൊണ്ടിരിക്കുകയാണ്.  ആ സാഹചര്യത്തിൽ, ചിതറ സർവീസ് സഹകരണ ബാങ്കിനു മുന്നിലെ സീബ്രാ ലൈൻ ഇല്ലാത്ത ഹമ്പ് ഒട്ടനവധി അപകടങ്ങളാണ് വരുത്തി വയ്ക്കുന്നത് .

മടത്തറയിൽ നിന്നും കടയ്‌ക്കലേക്ക് പോകുന്ന റോഡിലെ ഡ്രൈവർമാർക്കു ഭീഷണിയാകുന്ന ഹമ്പിന് സീബ്രാ ലൈൻ  ഇട്ട് അവിടെ ഹമ്പുകൾ ഉണ്ടെന്ന് ദൂരെ കാഴ്ചയിൽ തന്നെ മനസിലാകുന്ന നടപടികൾ PWD യോ പഞ്ചായത്തോയെടുക്കണം എന്ന് ടീം ചുവട് അഭ്യർത്ഥിക്കുന്നു . ഈ ഹമ്പുകൾ  സീബ്രാ ലൈൻ ഇല്ലാത്തത് കാരണം നിരവധി അപകടങ്ങൾക്ക് കാരണമായിട്ടുണ്ട്.  പ്രത്യേകിച്ച് രാത്രികാലങ്ങളിൽ.

അധികൃതർ ഇക്കാര്യം ശ്രദ്ധിക്കണം.   ഡ്രൈവർമാർ ശ്രദ്ധിക്കുന്ന വിധത്തിൽ ഹമ്പുകളിൽ സീബ്രാ ലൈനുകൾ ഇട്ട് അപകടം തടയാൻ  നടപടികൾ സ്വീകരിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x