ചിതറ : പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് . സർവ്വീസ് സഹകരണ ബാങ്കിന്റെ അടുത്ത ഭരണസമിതിക്കായി ഒരു ത്രികോണ മത്സരം ഉണ്ടാകും എന്നാണ് റിപ്പോർട്ടുകൾ.
എൽ ഡി എഫ് , യു ഡി എഫ് , ബി ജെ പി മൂന്ന് മുന്നണികളും ഒരുപോലെ ആത്മവിശ്വാസത്തോടെ നോമിനേഷൻ നൽകി എന്നാണ് അറിയുവാൻ സാധിക്കുന്നത്.
തൊട്ടടുത്ത പ്രദേശങ്ങളായ കടയ്ക്കൽ സഹകരണ ബാങ്കിലും , തുടയന്നൂർ ബാങ്കിലും എതിരില്ലാത്ത ഇടത് പക്ഷ ജനാതിപത്യ മുന്നണി വിജയിച്ചിരുന്നു . ആ സാഹചര്യത്തിൽ ഇടത് മുന്നണിയ്ക്ക് വിജയം നേടിയെ പറ്റൂ എന്നിരിക്കെയാണ് നോമിനേഷൻ udf , bjp മുന്നണികൾ മത്സര രംഗത്തേക്ക് കടന്നു വന്നത്.
മറ്റു പ്രദേശങ്ങളുടെ നോട്ടം മുഴുവൻ ചിതറയിലേക്കാണ് . ചിതറയുടെ ചിത്രം എന്താകും എന്നുള്ള ആകാംഷയിലാണ് സമൂഹം . വരും നാളുകളിൽ സഹകരണ ബാങ്കിന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ കുറച്ചുകൂടി വിശദാംശങ്ങത്തോടെ റിപ്പോർട്ട് ചെയ്യുന്നതാണ്