ചിതറ വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു

സംസ്ഥാനത്തെ റവന്യൂ ഭരണ സംവിധാനം പൂർണ്ണമായും ആധുനികവൽക്കരിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ.രാജൻ അഭിപ്രായപ്പെട്ടു. ചിതറ വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസായി നവീകരിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

സ്‌കീം ഫോർ സ്പെഷ്യൽ അസിസ്റ്റൻ്റ് റ്റു സ്റ്റേറ്റ് ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെൻ്റ് 2024-25 ൽ ഉൾപ്പെടുത്തി 45 ലക്ഷം രൂപ ചെലവിലാണ് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മാണം നടക്കുന്നത്. മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി യോഗത്തിന് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്‌ടർ ദേവീദാസ് എൻ.സ്വാഗതമാശംസിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജി.നിർമൽകുമാർ, പുനലൂർ റവന്യൂ ഡിവിഷണൽ ഓഫീസർ ജി.സുരേഷ് ബാബു, ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മടത്തറ അനിൽ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ജെ.നജീബത്ത്‌, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ഉഷ.കെ, ബ്ലോക്ക് പഞ്ചായത്ത് അംഗം അസീന.എസ്, ഗ്രാമ പഞ്ചായത്ത് , ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷിബു,അംഗങ്ങൾ പേഴുംമൂട് സണ്ണി, പ്രിജിത്ത്, കവിത.സി, വളവുപച്ച സന്തോഷ്, ജനനി, ആശ, എം.എസ്.മുരളി, ആർ.എം.രജിത, കാംകോ ഡയറക്‌ടർ എസ്.ബുഹാരി, ചിതറ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അബ്ദുൽ ഹമീദ്, ഷിജി, റോയി തോമസ്സ്, പി.ജി. സുരേന്ദ്രൻ നായർ, വിപിൻ പാലായി, മടത്തറ ശ്യാം തുടങ്ങിയവർ പങ്കെടുത്തു.

കൊട്ടാരക്കര തഹസീൽദാർ ജി.മോഹനകുമാരൻ നായർ നന്ദി പറഞ്ഞു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x