ചിതറ : കേരള സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷനുമായി സഹകരിച്ച് ചിതറ എസ്.എൻ.എച്ച്.എസ്. എസ ൽ നടപ്പാക്കുന്ന കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ് പദ്ധതിയുടെ ഉദ്ഘാടനം 30 ന് രാവിലെ 9 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ മൃഗ സംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു. ചിതറ പഞ്ചായത്ത് പ്രസിഡന്റ് ലീന ഓമനദേവൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.പി.ഡി.സി ചെയർമാൻ പി.കെ. മൂർത്തി മുഖ്യാതിഥിയായി. എസ്.എൻ.ഡി.പി യോഗം കൗൺസിലറും സ്കൂൾ മാനേജ്മെന്റ് ്പ്രതിനിധിയുമായ പച്ചയിൽ സന്ദീപ് മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ പ്രിൻസിപ്പാൾ വി.എസ്. ബീന, പി.ടി.എ പ്രസിഡന്റ് എം. മോനിഷ, വാർഡ് മെമ്പർ എ. റഷീദാ ബീവി, ഹെഡ്സിമ്ട്രസ് പി. ദീപ, സ്റ്റാഫ് സെക്രട്ടറി എസ്.വി. പ്രസീദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ പ്രിജി ഗോപിനാഥ് എന്നിവർ പ്രസംഗിച്ചു. രണ്ടായിരം കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും മരുന്നുമാണ് വിതരണം ചെയ്തത്. കുട്ടികളിൽ കോഴി വളർത്തലിലുള്ള താല്പര്യം വർദ്ധിപ്പിക്കുക, സ്വാശ്രയ ശീലവും സമ്പാദ്യശീലവും വളർത്തുക, കുട്ടികൾക്ക് പോഷകാഹാരം ലഭ്യമാക്കുക, ആരോഗ്യമുള്ള സമൂഹത്തെ വളർത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.
കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ് പദ്ധതിയുമായി ചിതറ എസ്.എൻ. ഹയർ സെക്കൻഡറി സ്കൂൾ
Subscribe
Login
0 Comments
Oldest


