കൊല്ലം ജില്ലയിലെ 1990 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥരിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ മാസംതോറും ഒരു ചെറിയ തുക മാറ്റി വച്ചുകൊണ്ട് കഴിയുന്ന എളിയ സഹായം വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ ഭാഗമായി ചിതറ പഞ്ചായത്തിൽ സത്യമംഗലത്ത് ഇരു വ്യക്കകളും തകരാറിലായ ബധിരനും മൂകനുമായ തൗഫീഖിന് നൽകി
ഉദ്യോഗസ്ഥരുടെ വാക്കുകളിലേക്ക്
NIBAPO CHARITY
(NINENTY BATCH POLICE CHARITY)
കൊല്ലം ജില്ലയിലെ 1990 ബാച്ചിലെ പോലീസ് ഉദ്യോഗസ്ഥരിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ എല്ലാ മാസവും ഒരു ചെറിയ തുക മാറ്റി വച്ചുകൊണ്ട് തങ്ങളാൽ കഴിയുന്ന എളിയ സഹായം നമുക്ക് ചുറ്റും ചെയ്യുന്നവരുടെ ഒരു വാട്ട്സ്ആപ്പ് കൂട്ടായ്മയാണിത്.
നമ്മുടെ മാസ വരുമാനത്തിന്റെ ഒരു ചെറിയ ഭാഗം എല്ലാ മാസവും സുമനസ്സോടെ നൽകുമ്പോൾ, ആരോരും സഹായത്തിനില്ലാത്ത, അസുഖങ്ങളാൽ കഷ്ടപ്പെടുന്ന, ഉള്ളതെല്ലാം ഉറ്റവരുടെ അസുഖങ്ങൾക്ക് ചെലവഴിച്ചശേഷം ഇനി എന്ത് ചെയ്യണം എന്ന് ആലോചിക്കുന്നവരുടെയൊക്കെ സംരക്ഷണത്തിനു വേണ്ടിയുള്ള ഒരു കൂടാരമാണ് നമ്മൾ സൃഷ്ടിക്കുന്നത്.
അത് സമുഹത്തിൽ വലിയ ചലനങ്ങൾ സൃഷ്ടിക്കും എന്ന കാര്യത്തിലും നമ്മുടെ അഭിമാനം വർദ്ധിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇതിനായി നമ്മൾ അണിചേരുന്ന സൗഹൃദ ഭവനമാണ് .
NIBAPO CHARITY എന്ന വാട്ട്സ്ആപ്പ് കൂട്ടായ്മ.
ഈ കൂട്ടായ്മയിൽ ഇപ്പോൾ 132 അംഗങ്ങളും 27 അഡ്മിന്മാരുമാണ് ഉള്ളത്. എല്ലാവരും 1990ൽ പോലീസ് സർവീസിൽ പ്രവവേശിച്ച് ഇപ്പോൾ വിരമിച്ചവരാണ്. 27 അഡ്മിന്മാരിൽ നിന്നും ആദ്യം തെരഞ്ഞെടുത്ത 20 പേരാണ് സീനിയോറിറ്റി അടിസ്ഥാനത്തിൽ എല്ലാ മാസവും കളക്ഷൻ നടത്തുന്നത്.
കഴിഞ്ഞ മാസം ആയൂരിൽ റിട്ട. എസ് ഐ ശ്രീ. ഷാജഹാൻ നടത്തിയത് നിബാപോയുടെ അഞ്ചാമത് ജീവകാരുണ്യ പ്രവർത്തനമായിരുന്നു.
ആറാമതായി ഫണ്ട് നൽകാൻ കണ്ടെത്തിയിട്ടുള്ളത് ചിതറ പഞ്ചായത്തിൽ സത്യമംഗലത്ത് ഇരു വ്യക്കകളും തകരാറിലായ ബധിരനും മൂകനുമായ തൗഫീഖിനെയാണ്.
ഇത്തവണ ഈ ചാരിറ്റി ഫണ്ട് കളക്ട് ചെയ്ത് ഈ കുടുംബത്തെ കണ്ടെത്തിയത് റിട്ട. എസ് ഐ ശ്രീ നജിബാണ്.
ഈ കൂട്ടായ്മയ്ക്ക്
പ്രത്യേകിച്ച് ഭാരവാഹികൾ ഇല്ല, എന്നാൽ അഡ്മിൻ പാനൽ അംഗീകരിച്ച നിബന്ധനകൾ പ്രകാരമാണ് പ്രവർത്തനം. ഏറ്റവും അർഹരായവർക്ക് ഒരു ചെറിയ കൈത്താങ്ങാകാൻ ഞങ്ങളുടെ എളിയ പ്രവർത്തനങ്ങൾക്ക് കഴിയുമെന്ന പ്രത്യാശയോടെ.
അഡ്മിൻ പാനൽ