വളവുപച്ച പോലീസ് സ്റ്റേഷനിൽ പോലീസുകാരുടെ വ്യത്യസ്തമായ ക്രിസ്തുമസ് ആഘോഷം നാട്ടുകാർക്ക് കൗതുക കാഴ്ചയായി.
സബ്ബ് ഇൻസ്പെകടർ രശ്മി ക്രിസ്തുമസ് കൗതുക കാഴ്ച ഉദ്ഘാടനം ചെയ്തു.
വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയായ അൽബിറൂനി സാന്താക്ലോസായി സ്റ്റേഷനിലെത്തി.
എ.കെ.എം. പബ്ലിക് സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ സാന്താക്ലോസിൻ്റെ ഹിമവാഹനം പുതിയ പോലീസ് സ്റ്റേഷൻ്റെ കവാടം മനോഹരമാക്കി.
പോലീസ് സ്റ്റേഷനിലെ ഹിമവാഹനം ജനശ്രദ്ധ നേടുകയാണ്.
വരും ദിവസങ്ങളിൽ കുട്ടികൾക്ക് ഈ ഹിമവാഹനത്തിലിരുന്ന് ഫോട്ടോയെടുക്കാനുള്ള സൗകര്യമൊരുക്കുമെന്ന് സ്റ്റേഷനിൽ നിന്നും അറിയിച്ചിട്ടുണ്ട്.
സ്റ്റേഷനിലെത്തിയവർക്കെല്ലാം മധുരം വിളമ്പി ക്രിസ്തുമസ് ദിനം ആഹ്ലാദകരമാക്കി.