ചിതറ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം പുതിയ ആധുനിക കെട്ടിടത്തിൽ നാളെ മുതൽ . നാളെ വൈകുന്നേരം 4 മണിയോടെ
കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കും.
പോലീസ് നവീകരണത്തിന്റെ ഭാഗമായി അനുവദിച്ച 2 കോടി രൂപ ചിലവഴിച്ചു കൊണ്ടാണ് ബഹുനില കെട്ടിടം വളവുപച്ചയിൽ നിർമിച്ചത്.5580 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം പണിതിട്ടുള്ളത്.
കേരളത്തിന്റെ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീ.ചിഞ്ചുറാണി യുടെ അധ്യക്ഷതയിൽ ആയിരിക്കും യോഗം നടപടികൾ നടക്കുക.
നിരവധി പോലീസ് ഉദ്യോഗസ്ഥ മേധാവികളും പൊതുപ്രവർത്തകരും എം പി യും , എം എൽ യും യോഗത്തിൽ സംസാരിക്കും .