ചിതറയിൽ വിവാഹ വാഗ്‌ദാനം നൽകി പതിനാലുകാരിയെ പീഡിപ്പിച്ച യുവാവ് ചിതറ പോലീസിന്റെ പിടിയിലായി.
ഐരകുഴി കൊച്ചുപെരുങ്ങാട് അഖിൽ വിലാസത്തിൽ പക്രു എന്ന് വിളിക്കുന്ന അഖിലാണ് അറസ്റ്റിലായത്.
കഴിഞ്ഞ ആഗസ്റ്റിലാണ് പെൺകുട്ടിതാമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി കുട്ടിയെ പ്രലോഭിപ്പിച്ച് വീടിന് പുറത്ത എത്തിച്ച് വീടിന് സമീപത്തുളള ആളൊഴിഞ്ഞ ഭാഗത്ത് വെച്ച് പീഡിപ്പിച്ചത്.
തുടർന്ന് വിവാഹകഴിക്കില്ലന്ന് പറഞ്ഞ അഖിൽ പെൺകുട്ടിയെ ഒഴവാക്കാൻ ശ്രമിച്ചും.
തുടർന്ന് കഴിഞ്ഞ ഒക്ടോബർ പത്താം തീയതി കുട്ടി വീട് വിട്ട് പോയി .തുടർന്നാണ് ചിതറ പോലീസ് മാൻമിസ്സിങ്ങിന് കേസെടുത്തത്.
അന്വേഷണത്തിൽ കുട്ടിയെ ഓച്ചിറയിൽ നിന്ന് കണ്ടെത്തി.
സ്റ്റേഷനിൽ കൂട്ടികൊണ്ട് വന്ന് വിവരം തിരക്കിയ പോലീസിനോട് പീഡനവിവരം പറയുകയായിരുന്നു.
കുട്ടികൾക്ക്നേരെയുളള ലൈംഗിക അതിക്രമത്തിന് കേസെടുത്ത പോലീസ് ഒളിവിലായിരുന്ന പ്രതിയെ ബൗണ്ടർമുക്ക് വെളളാത്തൻ കോണം ക്ഷേത്രത്തിന് സമീപം നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാഡ് ചെയ്തു



