ചിതറ കൊച്ചരിപ്പ സ്വദേശി സുധയേയും മക്കളെയും വീട് കയറി ക്രൂരമായി ആക്രമിച്ച 8 അംഗ സംഘമാണ് ചിതറ പോലീസിന്റെ പിടിയിലായത്.
ചോഴിയക്കോട് നാട്ടുങ്കൽ സ്വദേശികളായ അച്ചു, അജി ,രാജീവ് , ഉദയകുമാർ , വിഷ്ണു ,ദീപു , ബിനു, അജി എന്നിവരാണ് പിടിയിലായത്. നാല് മാസങ്ങൾക്ക് മുമ്പ് സുധയുടെ മകളും മെഡിക്കൽ വിദ്യാർത്ഥിനിയുമായ 20 കാരി, കൊച്ചരിപ്പ സ്വദേശി അച്ചുവിന്റെ ശല്യം കാരണം മെഡിക്കൽ കോളേജിന്റെ മൂന്നാം നിലയിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
ഈ സംഭവത്തിന് ശേഷം അരിപ്പൽ അമ്മയമ്പലം ഉത്സവത്തിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയുടെ സഹോദരൻ അച്ചുവിനോട് കുട്ടിയെ ശല്യം ചെയ്യുന്നത് താക്കീത് നൽകിയിരുന്നു. ഇതേ തുടർന്ന് ഇവർ തമ്മിൽ വാക്കേറ്റം ഉണ്ടായി.
ഇതിന്റെ വൈരാഗ്യത്തിൽ പ്രതിയും പ്രതിയുടെ സുഹൃത്തുക്കളും പ്രതിയുടെ പിതാവും ചേർന്ന് സുധയുടെ വീട് കയറി ആക്രമിക്കുകയായിരുന്നു. സുധയേയും മക്കളെയും തല്ലി പരിക്കേൽപ്പിക്കുകയും ചെയ്തു.
പോലീസ് സ്റ്റേഷനിൽ പരാതി നൽകാൻ പോലും അനുവദിക്കാതെ സുധയേയും കുടുംബത്തേയും പ്രതികൾ തടഞ്ഞു വച്ചു.
ചിതറ പോലീസ് വിവരമറിഞ്ഞ് സുധയുടെ വീട്ടിൽ എത്തിയപ്പോൾ പ്രതികൾ ഓടി രക്ഷപ്പെട്ടു.
ഇവരെ കടയ്ക്കലിലും സുധയുടെ വീടിന് പരിസരത്ത് നിന്നും ചിതറ പോലീസ് SHO ശ്രീജിത്തിന്റെ നേതൃത്വത്തിൽ പിടികൂടി .
അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.