fbpx

ചിതറ മതിരയിൽ വൻ കവർച്ച പ്രതികൾ ചിതറ പോലീസിന്റെ പിടിയിൽ

ചിതറ മതിരയിൽ വീട് കുത്തി തുറന്ന് മോഷണം നടത്തിയ അഞ്ചുപേർ പോലീസിന്റെ പിടിയിൽ.കൊപ്ര ബിജു, കല്ലുവാതുക്കൽ സ്വദേശി ഷിഹാബുദ്ദീൻ, കുളത്തൂപ്പുഴ സ്വദേശി അനുരാഗ്, വെമ്പായം സ്വദേശി കപാലി നൗഫൽ, പുനലൂർ സ്വദേശി ഷമീർ എന്നിവരെയാണ് പോലീസ് അറസ്റ്റ്  ചെയ്തത്.


ഇവര്‍ ആഡംബര വീടുകള്‍ കേന്ദ്രികരിച്ച്‌ മോഷണം നടത്തുന്നവരാണ്. കൊല്ലം ചിതറയില്‍ വീട് കുത്തിത്തുറന്ന് ഒരു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും എല്‍ ഇ ഡി ടി വി യുമാണ് സംഘം മോഷ്ടിച്ചത്.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശി കൊപ്ര ബിജുവും പൂജപ്പുര ജയിലില്‍ വച്ച്‌ പരിചയപ്പെട്ട മറ്റ് നാലു പേരുമാണ് പിടിയിലായത്. കഴിഞ്ഞ മാസം എട്ടിനാണ് ചിതറ മതിര സ്വദേശി ഹരിതയുടെ വീട്ടില്‍ ആളില്ലാ തക്കം നോക്കി പ്രതികള്‍ കതക് കുത്തിത്തുറന്ന് മോഷ്ടിച്ചത്. വിരലടയാള വിദഗ്ദ്ധര്‍ നടത്തിയ പരിശോധനയില്‍ കൊപ്ര ബിജുവിന്റെ സാന്നിധ്യം തെളിഞ്ഞു.

ജയില്‍ ശിക്ഷ കഴിഞ്ഞ് പറത്തിറങ്ങിയ ബിജു പൂജപ്പുര ജയിലില്‍ ഒപ്പമുണ്ടായിരുന്നവരെ കൂട്ടി മോഷണം നടത്തിയതാണെന്ന് പൊലീസ് മനസിലാക്കി. വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം, ചടയമംഗലം സ്റ്റേഷൻ പരിധികളിലായിരുന്നു നാല് മോഷണം. തിരുവനന്തപുരം ഷാഡോ ടീമിന്റെ സഹായത്തോടെ വട്ടിയൂര്‍കാവില്‍ നിന്ന് സംഘത്തെ അറസ്റ്റ് ചെയ്തു.

ജയില്‍ മോചിതരായ അഞ്ചുപേരും ഒന്നിച്ച്‌ മോഷണം നടത്തുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണ്ണാഭരണങ്ങളും ടിവിയും പ്രതികളില്‍ നിന്നു പോലീസ് കണ്ടെത്തി. നിലവില്‍ ഇരുപത്തിരണ്ട് മോഷണകേസിലെ പ്രതിയാണ് കൊപ്ര ബിജു. മറ്റുളള പ്രതികളും മോഷണം നടത്തി കിട്ടുന്ന പണംകൊണ്ട് ആഡംബര ജീവിത നയിക്കുന്നവര്‍. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Girl in a jacket Girl in a jacket
1
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x