ചിതറ പേഴുംമൂട് യു പി എസ് സ്കൂൾ കെട്ടിടം തകർന്ന് വീണു. അവധി ദിവസം ആയതിനാൽ ഒഴിവായത് വൻ ദുരന്തം
ഇന്ന് വെളുപ്പിനാണ് ചിതറ പേഴുംമൂട് സ്കൂളിന്റെ കെട്ടിടം തകർന്ന് വീണത് .
കെട്ടിടം ശോചനീയാവസ്ഥയിൽ ആയതിനാൽ ഈ കെട്ടിടത്തിൽ കുട്ടികളെ ഇരുത്തി പഠിപ്പിച്ചിരുന്നില്ല എന്ന വാദമാണ് സ്‌കൂൾ മാനേജ്‌മെന്റ് പറയുന്നത് . എന്നിരുന്നാലും ഈ കെട്ടിടത്തിനുള്ളിലൂടെയാണ് കുട്ടികൾ സ്കൂളിലേക്ക് എത്തിയിരുന്നത് . ഓഫീസ് പോലും പ്രവത്തിച്ചത് ഈ കെട്ടിടത്തിലായിരുന്നു . സ്കൂൾ PTA യും മാനേജ്‌മെന്റും ഈ കെട്ടിടത്തിന്റെ ശോചനീയാവസ്ഥ മുമ്പ് തന്നെ മനസ്സിലാക്കിയിരുന്നു എന്നതാണ് ഏറ്റവും പ്രധാന കാരണം. പ്രവർത്തി ദിവസം അല്ലാത്തതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത് .