ചിതറ പഞ്ചായത്തിൽ അങ്കണവാടികളിലെ വെള്ളക്കരം കുടിശിക പഞ്ചായത്ത് അടച്ചതിനെ തുടർന്ന് കണക് ഷൻ ജലവിഭവ വകുപ്പ് പുനഃസ്ഥാപിച്ചു. അതിനിടെ ജലവിഭവ വകുപ്പിനെതിരെ കടുത്ത ആരോ പണവുമായി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.മുരളി രംഗത്തെത്തി
തെറ്റായ റീഡിങ് നടത്തി അങ്കണവാടികളിൽ നിന്നു അമിത തുകയാണ് വെള്ളക്കരമായി ജലവി ഭവ വകുപ്പ് വാങ്ങുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മുരളി ആരോപിച്ചു. കൊച്ചു കലുങ്ക് അങ്കണവാടിയുടെ വെള്ളക്കരം കുടിശിക 52,000 രൂപയാണ്. ബില്ലുകൾ അയക്കുന്നത് മെയിൽ വഴിയാണ്. അതിൽ വ്യക്തതയില്ലെ ന്നും പ്രസിഡന്റ് പറഞ്ഞു. അതേ സമയം ആരോപണം ശരിയല്ലെന്നു ജലവിഭവ വകുപ്പ് മടത്തറഅസി.എൻജിനീയർ അറിയിച്ചു. കൊച്ചുകലുങ്ക് അങ്കണവാടിയിൽ വെള്ളം ഉപയോഗിച്ചതിന് അഞ്ചു വർഷത്തെ ബിൽ തുക അടയ്ക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്തിൽ 21 അങ്കണവാടി കൾക്ക് വെള്ളം നൽകിയതു വഴി കുടിശികയായി രണ്ടേകാൾ ലക്ഷം രൂപയാണ് പഞ്ചായത്ത് അടയ്ക്കാൻ ഉണ്ടായിരുന്നത്. ഒട്ടേറെ തവണ ജലവിഭവ വകുപ്പ് നോട്ടിസ് നൽകിയിട്ടും പഞ്ചായത്ത് പണം അടിച്ചില്ല. കഴിഞ്ഞ ദിവസം അങ്കണവാടികളുടെ കണക്ഷൻ വിഛേദിച്ചു. സംഭവം വിവാദമായ തോടെ ബാലവകാശ കമ്മിഷനും ഇടപെട്ടു.
പണം അടച്ച് കണക്ഷൻ പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ പഞ്ചായത്ത് സെക്രട്ടറിയോട് ബാലവകാശ കമ്മിഷൻ നിർദേശം നൽകി.ഇന്നലെ ഉച്ചയോടെ പണം അടച്ചതിനെ തുടർന്ന് അങ്കണവാടികളിലെ കണക്ഷൻ പുനഃസ്ഥാപിച്ചു. ഒരു വർഷം ഒരു കോടി 10 ലക്ഷം രൂപ അങ്കണവാടികളുടെ പ്രവർത്തന ങ്ങൾക്കായി പഞ്ചായത്ത് നീക്കി വച്ചിട്ടുണ്ട്. മറ്റു ചെലവുകൾക്ക് വേറെയും.
പണം നീക്കി വച്ചിട്ടും വെള്ളക്കരം അടയ്ക്കുന്നതിന് വീഴ്ച വരുത്തിയതിൽ പഞ്ചായത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്നു ആരോപണം ഉണ്ട്.