കാർ മോഷണക്കേസി ലെപ്രതി അറസ്റ്റിൽ. ചിതറ മേച്ചേരി സഞ്ജുവിലാസത്തിൽ സഞ്ജു വാണ്(46) അറസ്റ്റിലായത്. അയിരൂർമുക്ക് സ്വദേശി നസീമിൻ്റെ മാരുതി കാറാണ് മോഷണം പോയത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. നസീമി ന്റെ ഭാര്യ ട്യൂഷൻ സെന്ററിൽ നിന്നും മക്കളെ വിളിച്ചുകൊണ്ട് വന്ന് കാർ റോഡരുകിൽ നിറുത്തിയിട്ട ശേഷം അകത്തേക്ക്പോയ അവസരത്തിൽ പ്രതികാറുമെടുത്ത്കടന്നു കളയുകയായിരുന്നു. തുടന്ന് നസീം പാങ്ങോട് പൊലീസിൽ പരാതി നൽകി.
ഇതിൻ്റെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസും റൂറൽ എസ്.പി.യുടെ സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി വിവിധയിടങ്ങളിൽ നിന്നുള്ള സിസി.ടി.വിദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ
അന്വേഷണത്തിൽ പ്രസഞ്ജുതിയെ കടയ്ക്കലിൽ നിന്നും പിടികൂടുകയായിരുന്നു. കിളിമാനൂർ, വർക്കല, പാങ്ങോട് പൊലീസ്ഷനുകളിൽ ബൈക്ക്മോ ഷണക്കേസിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു.
സ്പെഷ്യൽ സ്ക്വാഡ് എസ്. ഐ. ദിലീപ്, പാങ്ങോ ട് എസ്.ഐ. ബിനിമോൾ, സിവിൽ പൊലീസ് ഓഫീസർമാരായ രാഹുൽ, ഗ്രേഡ് സിവിൽ പൊലീസ് ഓഫീസർമാരായ റജിമോൻ, സഞ്ജീവ് എന്നി വരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.