ചിതറ പഞ്ചായത്ത് രണ്ടാം വാർഡായ ചിതറ വാർഡിൽ പുതിയതായി നിർമിക്കാൻ പോകുന്ന അംഗൻവാടി കെട്ടിടത്തിന്റെ തറ കല്ലിടിയൽ നടന്നു. വർഷങ്ങളായി സ്വന്തമായി ഒരു കെട്ടിടമില്ലതെ വാടക കെട്ടിടത്തിൽ ആയിരുന്നു കുട്ടികളെ പഠിപ്പിച്ചിരുന്നത്. അതിനൊരു മോചനമായി കഴിഞ്ഞ ദിവസം വൈകുന്നേരം 4 മണിയോടെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ മടത്തറ അനിൽ കല്ലിടിയിലിന്റെ ഉൽഘാടനം നിർവഹിച്ചു. വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അമ്മൂട്ടി മോഹനന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വാർഡ് മെമ്പർ ലക്ഷ്‌മി പ്രസാദ് സ്വാഗതം പറഞ്ഞു. ചടയമംഗലം ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷ ,
മറ്റ് പഞ്ചായത്ത് അംഗങ്ങൾ യോഗത്തിൽ ആശംസകൾ അറിയിച്ചു.
വളവുപച്ച വള്ളുതോട്ടത്തു വീട്ടിൽ ദിവ്യ പി എസ് വാങ്ങി നൽകിയ 3 സെന്റിലാണ് പുതിയ അംഗൻവാടി കെട്ടിടം ഉയരുന്നത്