ചിതറ പഞ്ചായത്ത് കണ്ണങ്കോട് നിർമ്മിച്ച സാംസ്കാരിക നിലയം പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം രാജീവ് കൂരാപ്പിള്ളി അധ്യക്ഷനായി. എ അജിത്ത് ലാൽ സ്വാഗതം പറഞ്ഞു. വർഷങ്ങളായി നശിച്ചു കിടന്ന ടിവി കിയോസ്കാണ് ഒരു കൂട്ടം ചെറുപ്പക്കാർ പഞ്ചായത്തിന്റെ സഹായത്തോടെ സാംസ്കാരിക നിലയമാക്കി മാറ്റിയത്. ഗ്രന്ഥശാല, സാംസ്കാരിക നിലയം, ഇ -സേവന കേന്ദ്രം, പിഎസ്‌സി കോച്ചിംഗ് എന്നിവ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി.
പട്ടികജാതി കോളനികൾ നിരവധിയുള്ള കണ്ണങ്കോട് എസ് സി ഫണ്ട് 12ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് നിർമ്മാണം പൂർത്തിയാക്കിയത്. ഇ -സേവന കേന്ദ്രം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെ നജീബത്തും, പിഎസ്‌സി കോച്ചിംഗ് സെന്റർ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ ഉഷയും, ഗ്രന്ഥശാല താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജെസി അനിൽ ഉദ്ഘാടനം ചെയ്തു. വസ്തുവിന്റെ രേഖകൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ എം രജിത ഏറ്റുവാങ്ങി.
പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അനിൽ മടത്തറ, അമ്മൂട്ടി മോഹനൻ, എൻഎസ് ഷീന, മടവൂർ രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ് അരുൺകുമാർ, സിപിഐ എം ഏരിയാ കമ്മിറ്റി അംഗങ്ങളായ കരകുളം ബാബു, കെ സുകുമാരപിള്ള, ലോക്കൽ സെക്രട്ടറി വി സുകു, സിപിഐ മണ്ഡലം സെക്രട്ടറി എസ് ബുഹാരി, ലോക്കൽ സെക്രട്ടറി ബിജികെ കുറുപ്പ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് സുജിത കൈലാസ്, പഞ്ചായത്ത് അംഗങ്ങളായ ജനനി, ഷിബു, മിനി ഹരികുമാർ, സന്തോഷ്, കവിത, പൂയപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ അഭിലാഷ്, കഠിനംകുളം പോലീസ് സബ് ഇൻസ്പെക്ടർ ഷിജു, പൊതുപ്രവർത്തകൻ ജയറാം എന്നിവർ സംസാരിച്ചു.