വായനാദിനത്തി നോടനുബന്ധിച്ച് ചിതറ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ വായനക്ലബ്ബിന്റെ നേതൃത്വത്തിൽ ചിതറ ഗ്രാമപഞ്ചായത്തിന് ഗ്രന്ഥപുര സമർപ്പിച്ചു.
ഗ്രാമ പഞ്ചായത്തിന് വേണ്ടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി ഗ്രന്ഥപ്പുരയിലേക്കുള്ള പുസ്തകങ്ങൾ ഹെഡ്മിസ്ട്രെസ് ശ്രീമതി. നസീമ യിൽ നിന്നും ഏറ്റുവാങ്ങി.
പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ, പഞ്ചായത്ത് സെക്രട്ടറി ശ്രീമതി അമ്പിളി തുടങ്ങിയവർ ആശംസ അർപ്പിച്ചു സംസാരിച്ചു.
സ്കൂൾ അധ്യാപകർ, കുട്ടികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.