ചിതറ ഗ്രാമപഞ്ചായത്തിലെ 2024 – 25 വർഷത്തെ കരട് ബജറ്റ് അവതരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ എം രജിത അവതരിപ്പിച്ചു. ചിതറ ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിലയിരുന്നു കരട് ബഡ്ജറ്റ് അവതരണം
ഉൽപാദന മേഖലയ്ക്കായി ഒരു കോടി അമ്പത്തിയാറ് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
വിദ്യാഭ്യാസ മേഖലയ്ക്ക് പതിനെട്ട് ലക്ഷം രൂപയും
ആരോഗ്യ മേഖലയ്ക്ക് ഒരു കോടി ഇരുപത്തി നാല് ലക്ഷത്തി അമ്പതിനായിരം നീക്കിവച്ചിട്ടുള്ളത് ജനങ്ങൾക്ക് ആശ്വാസമാണ്.
കുടിവെള്ളം ശുചിത്വം എന്നീ മേഖലയ്ക്ക് ഒരുകോടി നാല് ലക്ഷത്തി പതിനെട്ടായിരം രൂപയും ബജറ്റിൽ നീക്കി വച്ചിട്ടുണ്ട്.
പാർപ്പിട മേഖലയ്ക്ക് പന്ത്രണ്ട് കോടി രൂപയുമാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത് .