കയർ കോർപ്പറേഷനും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച കയർ ഭൂവസ്ത്ര വിതാന പദ്ധതി
ജില്ലാ തല ഏകദിന സെമിനാർ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു.
സെമിനാർ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഗോപൻ ഉദ്ഘാടനം ചെയ്തു.
കൊല്ലം ജില്ലയിൽ ഏറ്റവും കൂടുതൽ കയർ ഭൂ വസ്ത്രം വിരിച്ച അഞ്ചൽ ബ്ലോക്കിലെ ഏരൂർ ഗ്രാമ പഞ്ചായത്തിനും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ പഞ്ചായത്തുകൾക്കും പുരസ്കാരം നൽകി .
ചടയമംഗലം ബ്ലോക്കിൽ ഏറ്റവുമധികം കയർ ഭൂ വസ്ത്രം ഉപയോഗിച്ച് പ്രവർത്തനം നടത്തിയ ചിതറ ഗ്രാമ പഞ്ചായത്തിനും പുരസ്കാരം നൽകി . പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി , പഞ്ചായത്ത് സെക്രട്ടറി അമ്പിളി , ഗ്രാമ പഞ്ചായത്ത് അക്രഡിറ്റഡ് എൻജിനീയർ അജാസ് , ഓവർസീർ എന്നിവർ പുരസ്കാരം ഏറ്റവാങ്ങി