ഇടതുപക്ഷജനാധിപത്യ മുന്നണിയുടെ ധാരണപ്രകാരമാണ് എം എസ് മുരളിയും , ആർ എം രജിതയും രാജി സമർപ്പിച്ചത്.
സിപിഎം പ്രതിനിധിയായി ചക്കമല വാർഡിൽ നിന്നും വിജയിച്ച എം എസ് മുരളിയും , വേങ്കോട് വാർഡിൽ നിന്നും സിപിഐ പ്രതിനിധിയായി വിജയിച്ച ആർ എം രജിതയും ചിതറ ഗ്രാമപഞ്ചായത്തിന്റെ ഉന്നമനത്തിനായി ഒട്ടനവധിയായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത് .
ഉത്ഘാടനം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും തസ്തിക ആകാതെ പൂട്ടിക്കിടന്ന ചിതറ പോലീസ് സ്റ്റേഷന്റെ പ്രവർത്തനം സമയ ബന്ധിതമായ ഇടപെടലിലൂടെ ആരംഭിപ്പിച്ചു കൊണ്ടാണ് പ്രവർത്തന മേഖലയിലേക്ക് കടന്ന് വരുന്നത്.
രണ്ടാം കോവിഡ് വ്യാപന സമയത്ത് ഉർജസ്വലമായ ഇടപെടലിലൂടെ കോവിഡ് രോഗികളെ മാറ്റിപ്പാർപ്പിക്കുന്ന പ്രവർത്തനത്തിലും ഭക്ഷണ പൊതി എത്തിക്കേണ്ടവർക്ക് സാമൂഹ്യ അടുക്കളയിലൂടെ എല്ലാവരെയും ഉൾപ്പെടുത്തി ഭക്ഷണമെത്തിക്കാനും . ഹരിതകർമ്മ സേനയുടെ പ്രവർത്തനം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സേന ആദരവുകൾ ഏറ്റുവാങ്ങാൻ പ്രാപ്തമാക്കിയതിന് പിന്നിലെ എം എസ് മുരളി നേതൃത്വം നൽകിയ ഭരണസമിതിയുടെയും മികവ് തന്നെയാണ്.
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കിയ ഭരണഘടനാ സാക്ഷരത എന്ന പ്രോജക്ടിനെ മികവുറ്റ രീതിയിൽ ഏറ്റെടുപ്പിക്കാനും ചരിത്രത്തിൽ ആദ്യമായി ഒരു ഗ്രാമ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങളും ഭരണഘടനയെക്കുറിച്ച് പരീക്ഷ എഴുതുന്ന പ്രവർത്തനവും എല്ലാം ഈ കാലഘട്ടത്തിൽ തന്നെയാണ് നടപ്പിലാക്കിയത്.
അത് മാത്രമല്ല മുടങ്ങിക്കിടന്ന മടത്തറയിലെ ബസ് സ്റ്റാന്റിന്റെ പ്രവർത്തനം അതിനുള്ളിലെ മത്സ്യഫെഡിന്റെ പ്രവർത്തനം ആരംഭിച്ചതുൾപ്പടെ അനേകം പ്രവർത്തനം ഈ കാലയളവിൽ നടത്തുകയുണ്ടായി.
ശ്മശാന നിർമ്മാണവും നീന്തൽ പരിശീലനകേന്ദ്രവും,പേപ്പർ ബാഗ് നിർമ്മാണ യൂണിറ്റും, ബഡ്സ് സ്കൂളിന്റെ പ്രവർത്തനം ഉൾപ്പെടെ ആദ്യഘട്ട പ്രവർത്തനങ്ങൾ നടത്തികൊണ്ടാണ് എം എസ് മുരളിയും , ആർ എം രജിതയും സ്ഥാനത്ത് നിന്ന് വിടപറയുന്നത്..
ആരോഗ്യ മേഖലയിലും
കാർഷിക മേഖലയിലെ വികസനത്തിനും…
വിദ്യാഭ്യാസ മേഖലയിലെ വികസനത്തിനും
ഒട്ടനവധി പദ്ധതികളിലൂടെ മികവുറ്റതാക്കിയിരുന്നു.
ഇനി വരുന്ന ഒന്നര വർഷക്കാലം സി പി ഐ യുടെ പ്രതിനിധി പഞ്ചായത്തിന്റെ പ്രസിഡന്റ് ആയി ചുമതല ഏറ്റെടുക്കും..