കൃഷി കാലത്തിനൊപ്പം
ഈ വർഷത്തെ തിരുവാതിര ഞാറ്റുവേല 2025 ജൂൺ 22 ഞായർ രാവിലെ 6.21am ന് ആരംഭിക്കുന്നു. 2025 ജൂലൈ 6 വൈകിട്ട് 5.50 pm ന് പടിയിറങ്ങും. കൃഷിയാരംഭിക്കുവാൻ യോജിച്ച സമയമാണിത്. ഈ വർഷത്തെ തിരുവാതിര ഞാറ്റുവേലക്കാലത്ത് കൃഷിയാരംഭിക്കുവാൻ മറക്കരുത്
ചിതറ ഗ്രാമപഞ്ചായത് കൃഷിഭവന്റെ കർഷക സഭയും ഞാറ്റുവേല ചന്തയും ജൂലൈ2 നു കൃഷി ഭവനിൽ വച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മടത്തറ അനിൽ ഉൽഘാടനം നിർവഹിച്ചു ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ. അരുൺചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. ഹമീദ്.കാർഷിക വികസന സമിതി അംഗം മടത്തറ ശ്യാം കൃഷി ഉദ്യോഗസ്ഥർ കർഷകർ കൃഷിഓഫീസർ ശ്രീ. ജോയി എന്നിവർ പങ്കെടുത്തു തുടർന്ന് ജൈവ കൃഷി എന്ന വിഷയത്തിൽ സെമിനാർ നടന്നു.

ഞാറ്റുവേല ചന്ത യുടെ ഭാഗമായി നടന്ന കാർഷിക പ്രദർശന വിപണന മേള യിൽബ്ലോക്ക് ലെവൽ നഴ്സറി കൃഷിക്കൂട്ടം, കുടുംബശ്രീ എന്നിവരുടെ നിന്നും മൂല്യ വർധിത ഉത്പനങ്ങൾ, പച്ചക്കറി തൈ കൾ, തെങ്ങിൻ തൈ കൾ, ജൈവ കീടനാശിനി കൾ എന്നിവ മിതമായ നിരക്കിൽ കർഷകർക്ക് ലഭ്യമായി