ചിതറ : ചിതറ ഗ്രാമപഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന “കേരസമൃദ്ധി -സമഗ്ര തെങ്ങു കൃഷി വികസന പദ്ധതി “യുടെ ഭാഗമായി ഗുണമേന്മയുള്ള 10000 കുറ്റ്യാടി തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനം ഒക്ടോബർ 17 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഐറിസ് ഓഡിറ്റോറിയത്തിൽ വെച്ച് ബഹുമാനപ്പെട്ട സംസ്ഥാന തൊഴിലുറപ്പ് പദ്ധതി ക്ഷേമനിധി ബോർഡ് ചെയർമാൻ ശ്രീ. എസ്. രാജേന്ദ്രൻ നിർവഹിച്ചു.
ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം.എസ് മുരളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിക്ക് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. മടത്തറ അനിൽ സ്വാഗതം ആശംസിച്ചു.
പഞ്ചായത്തിലെ എസ്. സി, എസ്.റ്റി, ബി. പി. ഏൽ കുടുംബങ്ങൾക്കും മറ്റു ജനറൽ വിഭാഗത്തിൽപ്പെട്ട കേര കർഷകർക്കും സൗജന്യമായി ഗുണ നിലവാരമുള്ള കുറ്റ്യാടി തെങ്ങിൻ തൈകളാണ് വിതരണം ചെയ്യുന്നത്.
ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സണൽ ശ്രീമതി.ജെ.നജീബത്ത്, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലതിക വിദ്യാധരൻ,ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൻ ശ്രീമതി. കെ. ഉഷ, ചിതറ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശ്രീ. അമ്മൂട്ടി മോഹനൻ, ചിതറ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. അബ്ദുൽ ഹമീദ്, വൈസ്. പ്രസിഡന്റ് ശ്രീ. ജെസ്സിൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കരകുളം ബാബു, മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ.പി. ആർ.പുഷ്കരൻ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ,ബ്ലോക്ക് പഞ്ചായത്ത് BDO ശ്രീ. അനൂപ് കുമാർ. എൻ, ചിതറ കൃഷി ഓഫീസർ ശ്രീ. മുഹമ്മദ് ഷൈസ് തുടങ്ങിയവർ ആശംസ അർപ്പിച്ചു.
തൊഴിലുറപ്പ് മേറ്റ്മാരും,തൊഴിലാളികളും, കുടുംബശ്രീ പ്രവർത്തകരും പങ്കെടുത്ത പരിപാടിയിൽ ചിതറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി.ഒ. അമ്പിളി നന്ദി രേഖപ്പെടുത്തി.
ചിതറ ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ മാതൃകാപരമായ പ്രവർത്തനങ്ങൾ ആണ് ഏറ്റെടുത്ത് നടപ്പിലാക്കിവരുന്നത്. കൃഷി വകുപ്പും തൊഴിലുറപ്പും സംയുക്തമായി ഏകദേശം 25 വർഷത്തോളം തരിശു കിടന്നിരുന്ന 5ഹെക്ടറോളം നെൽവയലുകൾ കൃഷിയോഗ്യമാക്കി 10 ടൺ നെല്ല് ഉൽപാദിപ്പിക്കാൻ പഞ്ചായത്തിന് കഴിഞ്ഞു.ഓണ വിപണി ലക്ഷ്യം വെച്ച് ഏകദേശം 5 ഏക്കർ വരുന്ന ഭൂമിയിൽ പൂ കൃഷി ചെയ്ത് 100 മേനി വിളവെടുത്തു.
കുടുംബശ്രീ കാറ്ററിംഗ് യുണിറ്റുകൾക്ക് വർക്ക്‌ഷെഡ് നിർമ്മാണം, അരിപ്പൽ ഗവ. ട്രൈബൽ എൽ. പി. എസ്സിന് കിച്ചൻ ഷെഡ് നിർമ്മാണം,1350 സോക് പിറ്റ് നിർമ്മാണം തുടങ്ങിയ പ്രോജക്ടുകൾക്കും ചിതറ പഞ്ചായത്ത് തുടക്കം കുറിച്ചിട്ടുണ്ട്.