മാലിന്യം വലിച്ചെറിയുന്ന കാടുകയറി കിടക്കുന്ന ഇടങ്ങൾ വൃത്തിയാക്കി അവിടെ ചെടികൾ വച്ചു പിടിപ്പിക്കുന്ന പദ്ധതിയുമായി ചിതറ ഗ്രാമപ്പഞ്ചായത്ത്.
GHSS ചിതറ സ്കൂളിലെ എൻ എസ് എസ്, എസ് പി സി ,സ്കൗട്ട് & ഗൈഡ് ,ജെ ആർ സി എന്നീ യൂണിറ്റിലെ കുട്ടികൾ ഉൾപ്പെടുന്ന സംഘം കാഞ്ഞിരത്തുമൂട് ജംഗ്ഷന് സമീപം കാടു കയറി കിടന്നിടം വൃത്തിയാക്കി ചെടികൾ വച്ചു പിടിപ്പിച്ചാണ് സ്നേഹാരാമം പദ്ധതിക്ക് തുടക്കം കുറിച്ചത്.
പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് കാട് പിടിച്ച് കിടക്കുന്ന ഇടങ്ങൾ വൃത്തിയാക്കി അവിടെ മനോഹരമായ ചെടികൾ വച്ചു പിടിപ്പിക്കാൻ തീരുമാനം എടുത്തത്.
പദ്ധതി ചിതറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം എസ് മുരളി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ വിദ്യാഭ്യാസ ചെയർമാൻ ശ്രീ അമ്മൂട്ടി മോഹനൻ, പഞ്ചായത്ത് അംഗം രാജീവ് കൂരാപ്പള്ളി , ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ , ഹെഡ്മിസ്ട്രസ് അധ്യാപകർ എന്നിവർ സംസാരിച്ചു.