ചിതറ ഗവർമെന്റ് എൽ പി എസ് സ്കൂളിന്റെ ഓരോ വളർച്ചയ്ക്കും വേണ്ടി പ്രവർത്തിച്ച സ്കൂളിനും നാടിനും മാതൃകയായി മാറിയ രാജു സർ ഈ മാസം 31 ന് സർവീസിൽ നിന്നും വിരമിക്കുകയാണ് .
വിരമിക്കുന്നതിന് മുന്നോടിയായി ചിതറ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി ചിതറ പഞ്ചായത്ത് ആദരിച്ചു.
സ്നേഹാദരവും ആശംസകളും നിരവധി പേർ അർപ്പിച്ചു. രാഷ്ട്രീയ സാമൂഹിക അധ്യാപന മേഖലയിലെ നിരവധിപേരാണ് യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തത്.

ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി പഞ്ചായത്ത് അംഗങ്ങൾ കൊല്ലം ജില്ലാ പഞ്ചായത്ത് വികസന കാര്യ ചെയർപേഴ്‌സൺ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്രിസിപ്പാൽ, ചിതറ ഗവർമെന്റ് ഹൈസ്‌കൂലിലെ ഹെഡ് മിസ്ട്രസ് , എ ഇ ഒ, രാഷ്ട്രീയ പാർട്ടി നേതാക്കൾ ഉൾപ്പെടെ അനവധി പേർ യോഗത്തിൽ സംസാരിച്ചു.
അതോടൊപ്പം

ചിതറ കൃഷി ഭവനിലെ അസിസ്റ്റന്റ് കൃഷി ഓഫീസർ പ്രവീൺ എൻ സ്ഥലമാറ്റം ലഭിച്ചതിനെ തുടർന്ന് കൃഷി മേഖലയിൽ ഒരു വിപ്ലവം സൃഷ്ടിച്ച ഓഫീസർനെയും പഞ്ചായത്ത് ആദരവ്‌നൽകി
