ചിതറ ഗ്രാമപ്പഞ്ചായത്തും കൃഷി ഭവനും കർഷകരെ ആദരിക്കുന്നു

ചിങ്ങം ഒന്ന്, കർഷക ദിനാചാരണത്തിന്റെ ഭാഗമായി ചിതറ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കാർഷിക മേഖലയിൽ മികവ് തെളിയിച്ച കർഷകരെ ആദരിക്കുന്നു. താല്പര്യമുള്ള കർഷകർ അപേക്ഷകൾ ചൊവ്വാഴ്ച 05/08/2025 നു മുൻപായി കൃഷി ഭവനിൽ നേരിട്ടോ വാർഡ് മെമ്പർമാർ മുഖേനയോ സമർപ്പിക്കേണ്ടതാണ്.
വിഭാഗങ്ങൾ

  1. മുതിർന്ന കർഷകൻ / കർഷക
  2. മികച്ച നെൽകർഷകൻ / കർഷക
  3. മികച്ച സമിശ്ര കർഷകൻ / കർഷക
  4. മികച്ച പച്ചക്കറി കർഷകൻ/ കർഷക
  5. മികച്ച വനിത കർഷക
  6. മികച്ച യുവ കർഷകൻ / കർഷക
  7. മികച്ച ജൈവ കർഷകൻ / കർഷക
  8. മികച്ച ക്ഷീര കർഷകൻ / കർഷക
  9. മികച്ച വിദ്യാർത്ഥി കർഷകൻ / കർഷക
  10. മികച്ച പട്ടിക ജാതി കർഷകൻ / കർഷക

സ്വയം നാമനിർദേശത്തിനും മറ്റുള്ളവരെ നാമനിർദേശം ചെയ്യാനും സാധിക്കുന്നതാണ്

നാമനിർദേശം നൽകുമ്പോൾ ആ കർഷകന്റെ കൃഷിയിടം, കൃഷി രീതികൾ എന്നിവയെ പറ്റി ഒരു ലഘു വിവരണം നിർബന്ധമായും ഉൾപെടുത്തേണ്ടതാണ്

കഴിഞ്ഞ 3 വർഷങ്ങൾക്കുള്ളിൽ ആദരിച്ച കർഷകർ അപേക്ഷ നൽകേണ്ടതില്ല.

ചിതറ ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാർ ആയിരിക്കണം
ചിതറ കൃഷിഭവൻ പരിധിയിൽ കൃഷി ചെയ്യുന്നവർ ആയിരിക്കണം.


അപേക്ഷകളുടെ പരിശോധനാടിസ്ഥാനത്തിൽ കർഷകരെ തിരഞ്ഞെടുക്കുന്നതാണ്

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x