ചിതറ ഗ്രാമപഞ്ചായത്തിന്റെയും, കൃഷിഭവന്റെയും, ചിതറ സർവ്വീസ് സഹകരണ ബാങ്കിന്റെയും സംയുക് താഭിമുഖ്യത്തിൽ 2023 ആഗസ്ത് 17 വ്യാഴാഴ്ച,ചിങ്ങം 1, കർഷകദിനം സമുചിതമായി ആഘോഷിക്കുന്ന വിവരം എല്ലാ കർഷക സുഹൃത്തുക്കളെയും സന്തോഷപൂർവ്വം അറിയിക്കുന്നു.
ബഹു : ചിതറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. ആർ. എം രജിതയുടെ അദ്ധ്യക്ഷതയിൽ അന്നേ ദിവസം രാവിലെ 10ന് ചിതറ സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ ആരംഭിക്കുന്ന കർഷകദിനാഘോഷം ബഹു : ചിതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. M S മുരളി അവർകൾ ഉത്ഘാടനം നിർവ്വഹിക്കുന്നു.
തദവസരത്തിൽ പഞ്ചായത്തിലെ മികച്ച 13 കർഷകരെ ആദരിക്കുന്നു. ‘ഞങ്ങളും കൃഷിയിലേക്ക് ‘എന്ന സമഗ്ര പരിപാടിയുടെ ഭാഗമായി ചിതറ പഞ്ചായത്തിലെ നൂറിലധികം കൃഷിയിടങ്ങളിൽ ചിങ്ങം 1 ന് കൃഷി ആരംഭിക്കുന്നു.
ബഹു: ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, കാർഷിക വികസന സമിതി (ADC) അംഗങ്ങൾ, A -ഗ്രേഡ് ക്ലസ്റ്റർ പ്രതിനിധികൾ, പാടശേഖരസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കുന്നു.
കർഷകദിന പരിപാടി ധന്യമാക്കുവാൻ എല്ലാ കർഷക സുഹൃത്തുക്കളെയും ആദരപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.


