ചിതറ ഗ്രാമപ്പഞ്ചായത്തിൽ വാർഡ് വിഭജന പ്രക്രിയ പൂർത്തിയായി.മണ്ണറക്കോട് എന്ന പേരിലാണ് പുതിയ വാർഡ് വരുന്നത് . നിലവിൽ ഉള്ള വെങ്കോട് വാർഡിനും വളവുപച്ച വാർഡിനും ഇടയിലായിലായാണ് പുതിയ വാർഡ് എത്തുക.
അതുപോലെ നിലവിലെ മാങ്കോട് വാർഡ് ഇനി മുതൽ കല്ലുവെട്ടാം കുഴി എന്നറിയപ്പെടും. നാട്ടുകാരുടെ അഭ്യർഥന മാനിച്ചാണ് പുതിയ പേര് നൽകുന്നത്. ഇരപ്പിൽ വാർഡ് ഇനിമുതൽ മാങ്കോട് വാർഡ് എന്ന പേരിലാണ് അറിയപ്പെടുക എന്നാൽ ഇരപ്പിൽ വർഡിന്റെ പേര് മാറ്റത്തിൽ വാർഡ് മെമ്പർ അൻസർ തലവരമ്പ് എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ അതിർത്തിയിലും മാറ്റം വരുന്നുണ്ട്. അരിപ്പ വാർഡിൽ മാത്രം ഉണ്ടായിരുന്ന ട്രൈബൽ കുടുംബങ്ങൾ പുതിയ വാർഡ് അതിർത്തി നിർണയം വന്നതോടെ കരാറ വാർഡിലേക്കും ഉൾപ്പെടും . വഞ്ചിയോട് ഊര് മുഴുവനായും കാരറ വാർഡിലേക്ക് പറിച്ചു നടപ്പെടും. നിലവിൽ അരിപ്പൽ വാർഡിൽ മാത്രം ഉൾപ്പെട്ടായിരുന്നു ട്രൈബൽ ഊരുകൾ ഉണ്ടായിരുന്നത്.
പുതിയ വാർഡുകളും നമ്പറും
1.ഐരക്കുഴി
2.ചിതറ
3.വേങ്കോട്
4.മണ്ണറക്കോട്
5.വളവുപച്ച
6.അരിപ്പൽ
7.കാരറ
8.മടത്തറ
9.മുള്ളിക്കാട്
10.കൊല്ലായിൽ
11.സത്യമംഗലം
12.ചക്കമല
13.കിളിത്തട്ട്
14.കുറക്കോട്
15.ചിറവൂർ
16.കല്ലുവെട്ടാംകുഴി
17.മാങ്കോട്
18.വട്ടമുറ്റം
19.പുതുശ്ശേരി
20.മതിര
21.മന്ദിരംകുന്ന്
22.കനകമല
23.തൂറ്റിക്കൽ
24.മുതയിൽ
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ – വാർഡ് വിഭജനം-2024 ശേഷമുള്ള
വാർഡുകളുടെ മാപ്പ് ഈ ലിങ്കിലൂടെ കാണാവുന്നതാണ്.